സ്വാതന്ത്ര്യം അനുഭവിച്ച് തന്നെ അറിയേണ്ട ഒന്നാണ് മോനുസേ!!! കാലങ്ങൾക്ക് ശേഷം എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥിരം സ്പോട്ടിൽ പോയി ഇഷ്ട ഭക്ഷണം കഴിക്കാൻ പറ്റി എന്നുള്ളത് ഭയങ്കര സന്തോഷമാണ്. എന്നിരുന്നാലും എനിക്ക് കടയെ പറ്റിയുള്ള കൂടുതൽ വിവരം ഫോട്ടോയിലൂടെ തരണമെന്നുണ്ട് എന്നാൽ കടയടക്കാൻ നേരമാണ് ഞാൻ അങ്ങോട്ട് കയറി ചെന്നു എന്നുള്ളത് കൊണ്ട് കടയുടെ ഫോട്ടോ ഇല്ല! ഒന്ന് അഡ്ജസ്റ്റ് ചെയ്തേക്കണേ.
ഇന്ന് “മീനൂട്ട” അഥവാ “മീൻ ഊട്ട” എന്ന സ്ഥലത്തെ പറ്റി ആണ് റിവ്യൂ. “മീൻ” മലയാളത്തിലും കന്നടയിലും ഒന്ന് തന്നെയാണ്, പ്രേത്യേകിച്ച് വ്യത്യാസ്സോന്നൂല്ലാ!!! ഊട്ട എന്ന് വച്ചാൽ ഊണ്. കിടിലം മീനിന്റെ ഡിഷസ് കിട്ടുന്ന ഒരു സ്ഥലമാണ് “മീനൂട്ട” അത് കൊണ്ട് തന്നെ ആകും കടക്കും ആ പേരിട്ടത്. കോളേജിന് ഏറ്റവും അടുത്തുള്ള ഹോട്ടലായതു കൊണ്ടും നല്ല മീൻ ഫ്രൈ കിട്ടുമെന്നുള്ളത് കൊണ്ടും ഞാൻ പോലുമറിയാതെ ഞാൻ അവിടുത്തെ ഒരു സ്ഥിരം കസ്റ്റമർ ആയി. കോളേജ് അടച്ചു ലോക്ക് ഡൌൺ തുടങ്ങിയപ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തതും മീനൂട്ട തന്നെയാണ്. ഉച്ചക്ക് 12:30-3:30 വരെയാണ് അവരുടെ കട തുറന്നിരിക്കുന്നത്. Lock down സമയം തൊട്ട് നേരത്തെ അടക്കുന്ന പതിവാക്കിയിരുന്നു എന്ന് സമീപ വാസികളായ കൂട്ടുകാരിൽ നിന്ന് മനസിലായത്.


അങ്ങനെ ഓടിപ്പാഞ്ഞു അവിടെ ചെന്നപ്പഴേക്കും കട അടക്കാറായിരുന്നു. പെട്ടന്ന് തന്നെ കയ്യ് നല്ല രീതിയിൽ കഴുകി ഇരുന്നു . അപ്പോൾ തന്നെ നല്ല ഇല ഒരെണ്ണം അവിടുത്തെ സപ്ലൈർ അണ്ണൻ ഇട്ടു തന്നിരുന്നു. നാട്ടിലെ പോലെയല്ല ഇവിടെ ഇലയിലാണ് ഊണ് വിളമ്പാറു. പിറകെ അച്ചാറും കായ കൊണ്ടുണ്ടാക്കിയ തോരനും വിളമ്പി, പിറകെ നല്ല ചൂട് ചോറും. കറി എന്താ വേണ്ടെന്ന് ചോദിച്ചപ്പോൾ മീൻ കറിയും ദാലും വേണമെന്ന് പറഞ്ഞു. ദാൽ ഇല്ലാണെന്നറിഞ്ഞപ്പോൾ വെഷമായി. ഇവിടുത്തെ മീൻ കറിയും ദാലും കൂടെ കൂട്ടി ഒരു പിടി പിടിച്ചാലിന്റെ സാറേ!!! വേറെന്താ ഉള്ളതെന്ന് ചോദിച്ചപ്പോൾ “സാമ്പാറുണ്ട് ” എന്ന് പറഞ്ഞു. എങ്കി അത് പോരട്ടെ എന്ന് പറഞ്ഞു. ആ സമയം കൊണ്ട് മീൻ കറിക്കൊപ്പം കിട്ടിയ മീൻ കഷ്ണവും കൂട്ടി ചോറ് കുഴച്ചു ചെറുതായി ടേസ്റ്റ് ചെയ്തു. ഓം ശാന്തി ഓശാനയിൽ നസ്രിയയുടെ അമ്മ പറയുംപോലെ മനസിലൊരായിരം വട്ടം “അരെ വാഹ് ” എന്ന് ഞാൻ പറഞ്ഞോണ്ട് ഇരുന്നു. എങ്ങാനും ഉറക്കെ പറഞ്ഞാൽ അവിടുത്തെ കന്നടക്കാരുടെ രൂക്ഷ നോട്ടങ്ങൾക്ക് പാത്രമാകാൻ എനിക്ക് താല്പര്യമില്ലായിരുന്നു.


അപ്പഴേക്കും സാംബാർ എത്തി അത് മീൻ കറിയുടെ പുറത്തേക്ക് ഒഴിക്കാൻ ആ അണ്ണന്നോട് പറഞ്ഞു. അണ്ണൻ സ്നേഹത്തോടൊഴിച്ചു. അണ്ണനൊന്ന് തിരിഞ്ഞതും എല്ലാം കൂടെ ഉരുട്ടി ഉരുട്ടി ഞാൻ വിഴുങ്ങി തുടങ്ങി. എന്റമ്മേ എന്തൊരു ടേസ്റ്റ് .സൈഡിൽ വച്ച നാരങ്ങയും, കായ കൊണ്ടുള്ള തോരനും കൂട്ടി ഈ ചോറും മീൻ കറിയും ആ സാമ്പാറും ഹോ. ഇതാണ് മണിപ്പാലിലെ സ്വർഗം. ഞാൻ ഇത്രയും കാലം കാണാതെ മാറി നിന്ന സ്വർഗം !!! അപ്പഴേക്കും വന്നപ്പോൾ തന്നെ ഓർഡർ ചെയ്ത ചൂര പൊരിച്ചതെത്തി. ഒരു പ്രേത്യേക തരം രീതിയിലാണിവർ ചൂര പൊരിക്കുന്നത്. ഇതിനെ അവർ മസാല ഫ്രൈ എന്നാണ് വിളിക്കുന്നത്. ഈ കടയിൽ തന്നെ റവ ഫ്രൈയും കിട്ടും. പക്ഷെ മസാലക്കാണ് ഫാൻസ് കൂടുതൽ. നല്ല ചൂടുണ്ടായിരുന്നു. കയ്യ് പൊള്ളാതിരിക്കാൻ മീൻ കറിക്കൊപ്പം കിട്ടിയ മുളക് കഷ്ണത്തിന്റെ മേലെ വച്ചമർത്തി അത് പൊളിച്ചു കഴിച്ചു. – എന്നോടാ കളി !!!


നല്ല രീതിയിൽ വെന്ത മീൻ കഷ്ണം. അതൂടെ ഈ ചോറിനൊപ്പം കൂട്ടി. മാരകം. ഈ മീനിന്റെഅഗ്രഭാഗത്തു രക്തം കട്ട പിടിക്കുന്ന സ്ഥലം (കറുപ്പ് നിറത്തിലുള്ളത് ) അവിടൊക്കെ എത്തുമ്പോൾ ഒരു പ്രേത്യേക തരം ടേസ്റ്റ് ഉണ്ട് ഈ മസാലക്ക്. ഒരു ഉപ്പിന്റെ ടേസ്റ്റ്. അത് കഴിക്കുമ്പോ വായിൽ ഉമിനീര് കൂടും. എന്നിട്ടതെങ്ങനെ അലിഞ്ഞില്ലാണ്ടാവും. ആഹാ എന്താ ടേസ്റ്റ്. പിന്നെ ചോറ് നമ്മള് പോലും അറിയാതെ കൂടുതൽ കഴിക്കും. അവിടെ അങ്ങനൊരു ഗുണമൊണ്ട്. എത്ര വേണമെങ്കിലും ചോറും കറിയും ചോദിക്കാം. അവര് തരും പക്ഷെ നമ്മളത് കളയരുത് .അങ്ങനെ കാര്യമായിത്തന്നെ മാസങ്ങൾക്ക് ശേഷം വെട്ടി വിഴുങ്ങി എന്ന് പറയാം.


ഞാൻ മണിപ്പാലിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു കടയുണ്ടെങ്കിൽ അത് മീനൂട്ട ആണ്. എന്താ ടേസ്റ്റ്…