അളവ് നോക്കാതെ ചോറ് വച്ച് തികയാതെ വരുമ്പോൾ എല്ലാവീട്ടിലും സാധാരണ ലഘു ആയ ഭക്ഷണങ്ങളാകും ആദ്യമേ ഉണ്ടാക്കാൻ ശ്രമിക്കുക. അങ്ങനൊരു അമളി പറ്റിയപ്പോഴാണ് ചപ്പാത്തി ഉണ്ടക്കുന്നതിനെ പറ്റി ഞാൻ ചിന്തിചത്. വിശന്നു കണ്ണിന്റെ ഫ്യൂസ് അടിച്ചു പോയ മട്ടിൽ വേറെ എന്ത് ചെയ്യാനാകും ??? കറി ഉണ്ടാക്കാനുള്ളക്ഷമ ഇല്ലാത്തോണ്ട് എന്തേലും ഓർഡർ ചെയ്യാന്നു കരുതി. ഇത്തവണ “സോമറ്റോ” യിൽ നിന്നാണ് ഓർഡർ ചെയ്തത്. ആദ്യമേ തന്നെ ആപ്പ് തുറന്നപ്പോൾ 50% ഡിസ്കൗണ്ട് കണ്ട കട തന്നെ നോക്കി. “സൂപ്പർ ക്ളൗഡ്”. എന്തേലും മെയിൻ കോർസ് ഓർഡർ ചെയ്യാമെന്ന് വച്ചു . അങ്ങനെ നോക്കിയപ്പോഴാണ് “ബട്ടർ ചിക്കൻ” ശ്രദ്ധയിൽ പെട്ടത്. ആ ഹോട്ടലിൽ നിന്ന് ഞാനിന്നേവരെ അത് ട്രൈ ചെയ്തിട്ടില്ല. അപ്പൊ അത് തന്നെ ഓർഡർ ചെയ്യാന്നു വച്ചു. ആകെ 232 രൂപയാണ് വില. 50% ഓഫർ ഉള്ളത് കൊണ്ട് 132 രൂപക്ക് കിട്ടി. അങ്ങനെ ഓർഡർ ചെയ്തു കുക്കിങ് ഇൻസ്ട്രക്ഷൻസ് ഒക്കെ കൊടുത്തു “നന്നയി പക്ക് ചെയ്യണം – കുറച്ച് വലിയ കഷ്ണങ്ങൾ ഇടണം” എന്നൊക്കെ.


“30മിനിറ്റ്” ആണ് കുക്കിങ് ടൈം കാട്ടിയത്. ആ സമയം കൊണ്ട് ഞാൻ ചപ്പാത്തി ചുട്ടെടുത്തു. കൃത്യം 30 ആം മിനിറ്റിൽ നല്ല മഴ ഉണ്ടായിട്ടും ഏതോ പ്രാരാബ്ധക്കാരൻ അത് ഡെലിവറി ചെയ്തു – ഈ കോറോണയിലും മഴയിലുമൊക്കെ അവര് പണിയെടുക്കുന്നെങ്കിൽ, അത്രക്ക് ബുദ്ധിമുട്ട് നേരിടുന്നുള്ളത് കൊണ്ടല്ലേ ??? പാവങ്ങൾ .. ജീവിക്കാനാണ് !!! നോ കോൺടാക്ട് ഡെലിവറി ആയത് കൊണ്ട് തന്നെ ആ ചേട്ടൻ കയ്യിലേക്ക് സാധനം തന്നപ്പോൾ പാത്രത്തിനടിയിലൂടെ ഞാനത് പിടിച്ചു അകത്തേക്ക് പോകുമ്പോഴും “ബട്ടർ ചിക്കന്” നല്ല ചൂടുണ്ടായിരുന്നു. മൂടി മാറ്റാൻ നേരം തൊട്ടേ നല്ല രീതിയിൽ എണ്ണമയം പുറമേക്ക് നിന്ന് തെളിഞ്ഞു കാണാം, എന്തിനു പറയുന്നു മൂടി തുറന്നപ്പോൾ കയ്യിലാകെ അതാവുകയും ചെയ്തു. ശേഷം മൂടി മാറ്റി ഞാൻ ആ പത്രം തുറന്ന് എന്റെ ചപ്പാത്തിക്കൊപ്പം അവ സെർവ് ചെയ്യാൻ തുടങ്ങിയപ്പോൾ ഞെട്ടിപ്പോയി. തീരെ കനം കുറഞ്ഞ തന്തൂരി ഫ്രൈ ആണ് ഇറച്ചി. കൊടുത്ത പൈസക്കുള്ള പീസുകളില്ല. സാധാരണ ഗതിയിൽ ഇതിലും കുറച്ച് വലിപ്പത്തിലൊക്കെയാണ് ഇതിനു മുന്നെ ഞാൻ കഴിച്ചിട്ടുള്ള ബട്ടർ ചിക്കനിൽ എനിക്ക് കിട്ടിയിട്ടുണ്ട്. ഇത് ആകെപ്പാടെ പറ്റിപ്പോയല്ലോ എന്ന് ഞാനോർത്തു. എന്നാലോ വലിപ്പം കുറച്ചതു ക്ഷേമിക്കാം, പക്ഷെ വളരെ കുറച്ച് ഇറച്ചി കഷ്ണങ്ങൾ മാത്രമേ അതിലുണ്ടായിരുന്നൊള്ളു. ഇറച്ചിയെ കവച്ച് വയ്ക്കുന്ന രീതിയിൽ ആയിരുന്നു ഗ്രേവി നിറച്ചത് !!!




എങ്കിലും വിശപ്പുള്ളതു കൊണ്ട് ഞാൻ തുടർന്നു. ആദ്യമേ ബട്ടറിന്റെ ടേസ്റ്റ് ആണ് നാക്കിൽ പൊതിയുന്നത്. ബട്ടർ മസാലകളെയെല്ലാം മൂടിയത് പോലെ തോന്നി. എന്നാൽ മസാലയുടെ ടേസ്റ്റ് വളരെ പതിഞ്ഞ രീതിയിലും നാക്കിൽ തട്ടുന്നുണ്ട്. വളരെ ചെറിയ പീസുകളിലാണ് ഉള്ളി അറിഞ്ഞിട്ടുള്ളത്. എന്നാൽ കറിക്കൊപ്പം അവ ക്രിസ്പ്പി ആണ്. തക്കാളിയുടെ പുളിപ്പ് എവിടെയൊക്കയോ കിട്ടിയിട്ടുണ്ടായിരുന്നു. കശുവണ്ടിയുടെ രുചി ആവാം ചെരിയൊരു മധുരം തന്നത്. ഇനി ഇറച്ചിയിലേക്ക് വന്നാൽ, ആദ്യമേ പറഞ്ഞല്ലോ – വളരെ കുഞ്ഞു പീസാണ്. തന്ദൂരി ക്രിസ്പ്പി ആണ്. നന്നായി വെന്തിട്ടുമുണ്ട്. പക്ഷെ പിശുക്കു കാട്ടാതിരിക്കാമായിരുന്നു ആ ഹോട്ടൽകാർക്ക് !!!