അങ്ങനെ ഞായറാഴ്ച എത്തി ! സ്വാഭാവികമായും താമസിച്ചാവുമല്ലോ എല്ലാരും എഴുന്നേൽക്കുന്നത്. ലോക്ക് ഡൌൺ ആയേൽ പിന്നെ ഏത് തിങ്കൾ, ഏത് ശനി എന്നൊന്നും വലിയ പിടുത്തമില്ല. അങ്ങനെയിരിക്കെ ഇന്ന് എന്തെങ്കിലും സ്പെഷ്യൽ ഓർഡർ ചെയ്യാമെന്ന് വച്ചു. നേരെ സോമടോയിലേക്ക് ചാടി വീണു. അപ്പോഴാണ് സ്പെഷ്യൽ ഓഫർ എന്ന് കണ്ടത്. എല്ലാം കോംബോസ് ആണ്. അങ്ങനെ നോക്കി നോക്കി വന്നപ്പോഴാണ് “സായ്സ്”ൽ നിന്ന് “വെജ് മഞ്ചൂരിയൻ ഗ്രേവി വിത്ത് സ്റ്റീം റൈസ്” കണ്ണിലുടക്കിയത്. 123 രൂപയായിരുന്നു അതിനു. 31 ശതമാനം ഓഫറും. അപ്പോൾ അതങ്ങു വാങ്ങാമെന്നു തീരുമാനിച്ചു. ആകെ കുക്കിങ് ഇൻസ്ട്രുക്ഷനായി കൊടിത്തിരുന്നത് സോസ് തരണമെന്നും, രണ്ടും പ്രേത്യേകം പ്രത്യേകമാണ് പാക്ക് ചെയ്യണമെന്നുമാണ്. കൃത്യം 25 മിനിറ്റ് കഴിഞ്ഞപ്പോൾ സാധനം ഡോർ സ്റെപ്പിലെത്തി.


പൊതിതുറന്നു നോക്കിയപ്പോൾ പ്രേത്യേകം പാക്ക് ചെയ്തിട്ടുണ്ടായിരുന്നു ചോറും, മഞ്ചൂരിയനും, ഒപ്പം ടൊമാറ്റോ സോയ സോസും. നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് കൂടുതൽ നേരം ദീർഖിപ്പിച്ചില്ല. വയറിന്റെ വിളിക്കൊപ്പം ഞാനും കൂടി. നല്ല ചൂട് ബസ്മതി അരി. ഒട്ടിപിടിച്ചിട്ടൊന്നുമില്ല അരി എന്നുള്ളത് തന്നെ വലിയൊരു പ്ലസ് പോയിന്റ് ആണ്. ശേഷം അലൂമിനിയം കവർ പാക്കിലുള്ള വെജ് മഞ്ചൂരിയൻ എടുത്തു. നല്ല രീതിയിൽ തന്നെ സെറ്റ് ചെയ്തിരിക്കുന്ന മഞ്ചൂരിയൻ ഉരുളകൾ എടുത്തിടുന്നതിനൊപ്പം പ്ലേറ്റിലേക്ക് വീണ കറിയിലേക്കാണ് എന്റെ നോട്ടം പോയത്. നല്ല ചൂട് കറി അതിലുള്ള വെളുത്തുള്ളിയുടെയും സ്പ്രിങ് അണിയൻ ഇലകളും സോസുകളുടെ നിറത്തിൽ തുളുമ്പുന്ന എണ്ണ മെഴുക്കും, അതിൽ കിടന്നുരുളുന്ന ബസ്മതി അരിയും മഞ്ചൂരിയൻ ഉരുളകളും നാവിൽ വെള്ളമൂറിച്ചു.





പിന്നെ ചെറിയൊരു ക്ഷണം കൊണ്ട് ഞാനത് കഴിക്കാൻ തുടങ്ങി. മഞ്ചുറിയന്റെ ടേസ്റ്റ് അപാരം തന്നെ. കൃത്യമായ അളവിലുള്ള സോസും, സ്പൈസസും ഗ്രെവിയെ അടിപൊളി ആക്കിയിട്ടുണ്ട്. പിന്നെ പറയേണ്ടത്, മഞ്ചൂരിയൻ ഉണ്ടാക്കിയ വിധമാണ്. വളരെ അധികം കുതിര്ന്നട്ടില്ല, എന്നാൽ ക്യാരറ്റ്, ഉള്ളി, കാബ്ബജ് ഒക്കെ നല്ല വണ്ണം അതിനുള്ളിൽ പോത്തിനിതുമുണ്ട്. അധികം മൊരിഞ്ഞിട്ടില്ലെന്നുള്ളത് ഉറപ്പാണ്. ഗ്രേവിയിൽ ആവിശ്യത്തിന് എരിവുണ്ട് ആവിശ്യത്തിനുപ്പും, സത്യം പറഞ്ഞാൽ ഈ ഗ്രേവി മാത്രമായിട്ടും കഴിക്കാം. തീർച്ചയായിട്ടും കണ്ണും പൂട്ടി നമ്മുക്ക് ഇത് ട്രൈ ചെയ്യാം.
ഭക്ഷണം
LikeLike