
1921
- ജനുവരി 8: മുതിർന്ന നോഹയുടെയും സിക്ക് മുണ്ടസ് യാത്രക്കാരുടെയും ഫോട്ടോ എടുത്തു.
- ജൂൺ 21: ഗുഹകളിലെ പാത കൗമാരപ്രായത്തിലുള്ള നോഹയും മറ്റൊരാളും ചേർന്നാണ് നിർമ്മിക്കുന്നത്. വൃദ്ധനായ ആദാമിന്റെ കൽപ്പനപ്രകാരം കൗമാരക്കാരനായ നോഹ മറ്റൊരാളെ കൊല്ലുന്നു, കാരണം മറ്റേയാൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ച് മുതിർന്ന നോഹ കൗമാരപ്രായത്തിലുള്ള നോഹയെ ഉപദേശിക്കുന്നു.ട്രൈക്വിട്രാ നോട്ട്ബുക്കിൽ കാണാതായ പേജുകൾ കണ്ടെത്താൻ വൃദ്ധനായ ജോനാസ് / ആദം മുതിർന്ന നോഹയോട് പറയുന്നു.
- ജൂൺ 23: 2053 നിന്ന് കൗമാരക്കാരനായ ജോനാസ് 1921 ൽ എത്തിച്ചേരുന്നു, തുടർന്ന് കുഞ്ഞു ആഗ്നസ്, (കൗമാര പ്രായത്തിലുള്ള) നോഹ എന്നിവരോടൊപ്പം താമസിക്കാൻ എർനയുടെ വീട്ടിലേക്ക് ജോനാസിനെ കൊണ്ടുപോകുന്നു.

- ജൂൺ 24: വൃദ്ധയായ ക്ലോഡിയുടെ കയ്യിൽ (വൈറ്റ് ഡെവിൾ) ട്രിക്വെട്ര പേജുകൾ ഇല്ലെന്ന് മുതിർന്ന ആദത്തിനോട് കള്ളം പറയുന്നു. അതെ സമയം കൗമാരക്കാരനായ ജോനാസ് മുറിവിൽ മരുന്ന് വച്ചെന്നുറപ്പ് വരുത്തിയ ശേഷം എഴുന്നേറ്റ് ഗുഹകളിലേക്ക് പുറപ്പെടുന്നു, പക്ഷേ 32 വർഷത്തേക്ക് ഈ ഭാഗം പൂർത്തിയാകില്ല എന്ന കൗമാരപ്രായത്തിലുള്ള നോഹ പറയുന്നു തുടർന്ന് കൗമാരക്കാരനായ നോഹയും മുതിർന്ന നോഹയുംചേർന്ന് കൗമാരക്കാരായ ജോനാസിനെ ആദത്തിന്റെ പക്കലെത്തിക്കുന്നു. തുടർന്ന് ജോനാസ് തന്നെയാണ് ആദം എന്ന സത്യം അവൻ തിരിച്ചറിയുന്നു.
- ജൂൺ 25: കൗമാരക്കാരനായ ജോനാസ് ആദാമിനോട് ഉത്തരം ചോദിക്കുന്നു, സിക്ക് മുണ്ടസിനെ പറ്റി ചോദിക്കുകയും, തുദർന്ന് “സമയത്തിനും ദൈവത്തിനുമെതിരെ യുദ്ധം ആരംഭിക്കുന്നതിനാണു സിക്ക് മൊണ്ടാസ് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. തുടർന്ന് ആദം കൗമാരക്കാരായ ജോനാസ് അവർ സൃഷ്ടിച്ച ഗോഡ് പാർട്ടിക്കിൾ (ദൈവ കണം) കാണിക്കുകയും 33 വർഷത്തെ ചക്രം തകർക്കാൻ കൗമാരക്കാരായ ജോനാസ് സഹായിക്കുന്ന ഒന്നാണിതെന്നും വിശദീകരിക്കുന്നു. മിഖായേൽ / മൈക്കിൾ ആത്മഹത്യ ചെയ്യുന്നത് തടയാൻ കൗമാരക്കാരനായ ജോനാസ് 2019 ലെക്ക് ഗോഡ് പാർട്ടിക്കിൾ വഴി പുറപ്പെടുന്നു. സെന്റ് ക്രിസ്റ്റഫർ മാല ആദത്തിന്റെ പക്കലുണ്ടെന്ന് കാണിക്കുന്നു. ഇതിന്റെ പങ്കിനെക്കുറിചുള്ള സത്യം എന്തുകൊണ്ട് കൗമാരക്കാരായ ജോനാസിനോട് പറഞ്ഞില്ലെന്ന് വൃദ്ധനായ മാഗ്നസ് ആദത്തോട് ചോദിക്കുന്നു.

- ജൂൺ 27: മുതിർന്ന നോഹ തന്റെ പങ്കിനെക്കുറിച്ച് കൗമാര പ്രായത്തിലുള്ള നോഹയോട് പറയുന്നു. അത് അനുസരിച്ച് കൗമാരക്കാരനായ നോഹ 2020-ൽ പോകുന്നു. കാണാതായ ട്രൈക്വെട്ര പേജുകളുമായി മുതിർന്ന നോഹ, ആദാമിനെയും അഭിമുഖീകരിക്കുന്നു തുടർന്ന് ആദാമിനെ കൊല്ലാൻ നോഹ ശ്രമിക്കുന്നു. പക്ഷേ മുതിർന്ന ആഗ്നസ് നോഹയെ കൊല്ലുന്നു. വൃദ്ധനായ മാഗ്നസും വൃദ്ധയായ ഫ്രാൻസിസ്കയും ഗോഡ് പാർട്ടിക്കിൾ സജീവമാക്കുന്നു, ആദത്തെ 2020 ലേക്ക് അയക്കാൻ വേണ്ടി.

1953
പവർ പ്ലാന്റ് നിർമ്മിക്കാനുള്ള പദ്ധതികൾ ആരംഭിക്കുന്നു.
- നവംബർ 5: 1986 ൽ നിന്ന് 2019 ൽ നിന്നുള്ള എറിക്കിന്റെ മൃതദേഹം ബങ്കറിൽ പ്രത്യക്ഷപ്പെടുന്നു. മുതിർന്ന ഹെൽഗ് മൃതദേഹം ന്യൂക്ലിയർ പവർ പ്ലാന്റ് നിർമ്മാണ സ്ഥലത്തേക്ക് അവ നിക്ഷേപിക്കുന്നു
- നവംബർ 9: മുതിർന്ന ഹെൽഗ് 2019ൽ നിന്നുള്ള യാസിൻ മൃതദേഹം അതെ പവർ പ്ലാന്റ് സൈറ്റിൽ നിക്ഷേപിക്കുന്നു
- നവംബർ 10: നിർമാണ സ്ഥലത്ത് യാസിൻ, എറിക് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മുതിർന്ന ഉൾറിച്ച് നീൽസൺ 2019 ൽ നിന്ന് 1953 ൽ എത്തി. മുതിർന്ന ആഗ്നസും കുഞ്ഞ് ട്രോണ്ടും വിൻഡനിലേക്ക് താമസം മാറ്റുന്നു, അവർ ടീഡ്മാൻ കുടംബത്തിലേക്ക് എത്തിപ്പെടുന്നു, അവിടെയുള്ള ഈഗൺ ടീഡ്മാന്റെയും ഡോറിസ് ടീഡ്മാന്റെയും മകളായ കുഞ്ഞ് ക്ലോഡിയ – കുഞ ഹെൽഗിന് പഠിപ്പിക്കുന്നുണ്ട്, അതിനിടയിലേക്ക് നാട്ടിൽ ആദ്യമായി വന്ന ട്രോന്റിനെ നാട് കാണിക്കാൻ ക്ലൗഡിയയും നായ ഗ്രെച്ചലും ഹെൽഗും പുറപ്പെടുന്നു, എന്നാൽ വഴി മദ്ധ്യേ ഹെൽഗ് കാരണം ഗുഹയിലേക്ക് പോകുന്ന ഗ്രെച്ചാൽ അപ്രത്യക്ഷമാവുകയും 1986 ൽ ഉള്ള ക്ലോഡിയ മുതിർന്ന ക്ലൗഡിയയുടെ അടുത്ത് അത് എത്തിപെടുകയും ചെയ്യുന്നു. (മുതിർന്ന) ഉൾറിച്ച് തന്റെ ഫോൺ മുതിർന്ന താൻഹോസിന്റെ കടയിൽ മറന്ന് വയ്ക്കുകയും ചെയ്യുന്നു ശേഷം കുഞ്ഞ് ഹെൽഗിനെ കൊല്ലാൻ ശ്രമിക്കുകയും അവനെ ബങ്കറിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു.

- നവംബർ 11: യാസിൻ, എറിക്കിന്റെ കൊലപാതകം, കുഞ്ഞു ഹെൽഗിനെ തട്ടിക്കൊണ്ടുപോയി എന്നീ കുറ്റങ്ങൾക്ക് ഉൾറിച്ചിനെ മുതിർന്ന എഗോൺ ടീഡ് മാൻ അറസ്റ്റ് ചെയ്തു. കുഞ്ഞ് ഹെൽജ് ബങ്കറിൽ ഉണരുന്നു. വൃദ്ധയായ ക്ലോഡിയ(വൈറ്റ് ഡെവിൾ) മുതിർന്ന താൻഹോസിനെ സന്ദർശിക്കുകയും സമയഗതി നേരെയാക്കാൻ യന്ത്രം നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു.
- നവംബർ 12: ഉൾറിച്ചിനെ പോലീസ് മർദ്ദിക്കുന്നു. ടൈം പോർട്ടൽ വിൻഡനിൽ തുറക്കുന്നു. കുഞ്ഞ് ഹെൽജ് 1986 ലേക്ക് വാംഹോളിലൂടെ പോകുന്നു, ആഗ്നസും ഡോറിസും അവരുടെ ബന്ധം ആരംഭിക്കുന്നു.

1954
- ജൂൺ 22: വൃധയായ ക്ലോഡിയയുടെ മുറ്റത് 1986ലെ ക്ലോഡിയയുടെ ടൈം മെഷീൻ കുഴിച്ചിടുന്നു.
- ജൂൺ 23: ആഗ്നസിന്റെയും ഡോറിസ്സിന്റെ ബന്ധം കുഞ്ഞു ക്ലോഡിയ കണ്ട് പിടിക്കുന്നു അതേസമയം നോഹ കുഞ ഹെൽഗ് വീട്ടിലേക്ക് മടങ്ങുന്നു, എന്നാൽ അസ്വാഭാവികമായി അവൻ പെരുമാറുന്നതിൽ ആശങ്കപെട്ട ഗ്രെറ്റ അവനെ സഹയിക്കാൻ മുതിർന്ന നോഹയോട് ആവശ്യപ്പെടുകയും സംസാരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കുഞ്ഞ് ട്രോണ്ടും കുഞ്ഞ് ക്ലൗഡിയയും തമ്മിൽ ബന്ധത്തിലാകുന്നു

- ജൂൺ 24: ആഗ്നസ് വൃദ്ധയായ ക്ലോഡിയയെ ബങ്കറിൽ കണ്ടുമുട്ടുകയും മുതിർന്ന നോഹയെ ഒറ്റിക്കൊടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. വൃദ്ധയായ ക്ലോഡിയുടെ പക്കൽ നഷ്ട്ടപെട്ട ട്രിക്വെട്ര പേജുകൾ ഉണ്ടെന്നും ആഗ്നസ് നോഹയോട് പറയുന്നു, ഒപ്പം ഈ വിവരം കൈമാറിയതിന് തന്നെ സിക്ക് മുണ്ടസിലേക്ക് തിരികെ എത്തിക്കണമെന്നും ആവശ്യപ്പെടുന്നു. എഗോൺ ജയിലിലായ മുതിർന്ന ഉൾറിച്ചിനെ സന്ദർശിക്കുന്നു. വൃദ്ധയായ ക്ലോഡിയ മുതിർന്ന എഗോൺ സന്ദർശിച്ച് ക്ഷമ ചോദിക്കുന്നു ശേഷം മുതിർന്ന താൻഹോസിനെ സന്ദർശിക്കുകയും അദ്ദേഹം ഭാവിയിൽ എഴുതുന്ന പുസ്തകം നൽകുകയും യന്ത്രം ഒറ്റ ദിവസം അവളോട് വിശദീകരിക്കാൻ പറയുകയും ചെയ്യുന്നു. ആദാമിന്റെ പറുദീസ ഒരു നുണയാണെന്ന് പറയുന്ന വൃദ്ധയായ ക്ലോഡിയയെ മുതിർന്ന നോഹ ബങ്കറിനു മുന്നിൽ വച്ച് കാണുകയും നോഹ ക്ലോഡിയയെ കൊല്ലുകയും ചെയ്യുന്നു. ക്ലോഡിയയുടെ കയ്യിലുള്ള പേജുകൾ നോഹ നോക്കുകയും ഷാർലറ്റിനെക്കുറിച്ച് മനസിലാക്കിയതിൽ അസ്വസ്ഥനാകുകയും ചെയ്യുന്നു

- ജൂൺ 26: വൃദ്ധയായ ക്ലോഡിയയുടെ മൃതദേഹം പരിശോധിക്കുകയും കുഞ്ഞു ഹെൽഗിനെ തട്ടിക്കൊണ്ടുപോയതിൽ ക്ലൗഡിയ ഉൾറിച്ചിന്റെ പങ്കാളിയാണെന്ന് സംശയിക്കുകയും ചെയ്യുന്നു. ആതിനാൽ എഗോൺ വൃദ്ധയായ ക്ലോഡിയയെക്കുറിച്ച് ഹെൽഗിനോട് ആരയുന്നു അവൻ വൈറ്റ് ഡെവിളിൽ നിന്ന് അവരെ പറ്റി കേട്ടതായി അയാളോട് പറയുന്നു. ഇതിനിടയിൽ മുതിർന്ന ഹന്ന 2020 ൽ നിന്നുമെത്തി ഉൾറിച്ചിനെ കണ്ടെത്താൻ എഗോണിന്റെ ഓഫീസിലേക്ക് പോകുന്നു സൈക്യാട്രിക് ഹോസ്പിറ്റലിൽ എത്തുന്നു ഒടുവിൽ ഉൾറിച്ചിനെ കണ്ടെത്തുകയും അവളെയോ കാതറീനയോ തിരഞ്ഞെടുക്കാൻ അയാളോട് ആവിശ്യപെടുകയും, അയാൾ അവളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു എന്നാൽ അവൾ അവനെ വിശ്വസിക്കുന്നില്ല. ഹന്ന അൾട്രിച്ച് ഉപേക്ഷിച്ച് 1954 ൽ താമസിക്കാൻ തീരുമാനിക്കുന്നു. ഒടുവിൽ ഹന്നയും എഗോണും തമ്മിൽ ബന്ധത്തിലാകുന്നു
1960
വൈദ്യുത നിലയത്തിന്റെ നിർമ്മാണത്തിന് അംഗീകാരം ലഭിച്ചു
