fbpx
Food @ Manipal

നല്ല കിടിലൻ പൊറൊട്ടയും എഗ്ഗ് റോയ്സ്റ്റും !!!

പത്തിൽ പഠിക്കുമ്പൊ എനിക്ക് നല്ല ഒന്നാന്തരം പനി വന്നു. നാക്കിനു രുചിയൊക്കെ പോയി. കഞ്ഞി കുടിക്കാൻ തന്നെ കൂട്ടാക്കാതെയായി. അമ്മ കാര്യമായിട്ട് തന്നെ സങ്കടപ്പെട്ടു. അങ്ങനെ ഇരുന്നപ്പോഴാണ് പെറോട്ട ( തിരുവനന്തപുരം സ്ലാങ്ങിൽ ബറോട്ട ) കഴിക്കണമെന്നു വാശി പിടിക്കാൻ ഞാൻ തുടങ്ങിയത്.

നല്ല ചൂട് പറോട്ടയും ചായയും അസാധ്യ കോമ്പിനേഷൻ ആണ് സത്യത്തിൽ ( ഇത് വായിച്ചു നിങ്ങൾക്കും ട്രൈ ചെയ്യാം ). മണിപ്പാലിൽ നമ്മടെ പൊറോട്ട -“കേരള റൊട്ടി” എന്ന പേരിലാണ് പല റെസ്റ്റാറ്റാന്റ്സിലും കിട്ടുന്നത്. ഒന്ന് വീശിയെറിഞ്ഞാൽ മതിലും പൊട്ടിച്ചു തിരിച്ചു നമ്മളുടെ കയ്യിൽ അതൊക്കെ വന്നു നിൽക്കും. ബൂമറാങ്ങിന്റെ ആവിശ്യം വരില്ല! പക്ഷെ ചിലയിടത് നല്ല രീതിയിൽ സോഫ്റ്റായ പൊറോട്ട കിട്ടും ( പണ്ടത്തെ കാര്യമാണ് ഇപ്പോഴത്തേത് അറിയില്ല ).

അങ്ങനെ ഇന്ന് രാവിലെ നല്ല ഒന്നാതരം മഴ, ഞാൻ വിടുമോ – എടുത്ത് പിടിച്ച് ഓർഡർ ചെയ്തു, പൊറോട്ടയും എഗ്ഗ് റോസ്സ്റ്റും. എന്റെ സീനിയർസ് പണ്ട് സീബ്ര സ്പോട്ടിലെ “എഗ്ഗ് റോസ്സ്റ്റും” , “ബട്ടർ ചിക്കനും” കഴിക്കണമെന്ന് റെകോമെൻഡ് ചെയ്യാറുണ്ടായിരുന്നു, ഇന്നതിന് അവസരം കിട്ടി. ആകെ ഓഫറും കഴിഞ്ഞ് 126 രൂപയായിരുന്നു ചിലവ്, ആഡ് കുക്കിംഗ് ഇൻസ്ട്രക്ഷൻസിൽ സ്ഥിരം പല്ലവിയെന്ന പോലെ “ആഡ് മോർ ഗ്രേവി” എന്നെഴുതി, 15 മിനിറ്റീസ് കഴിഞ്ഞപ്പോൾ സാധനം കയ്യിൽ കിട്ടി. പക്ഷെ പൊറോട്ടക്ക് ചെറിയ ചൂടും എഗ്ഗ് റോസ്റ്റിന് നല്ല ചൂടും. ഒന്നും നോക്കില്ല പ്ലേറ്റിലേക്ക് മാറ്റി.

അങ്ങനെ ഞാൻ പൊറോട്ടയുടെ മേൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയപ്പോഴാണ് മനസിലാകുന്നത്, അതിന്റെ ചൂടാറി എന്ന്. മുറിക്കാനും നല്ലരീതിയിൽ പിന്നെ പാടുപെട്ടെന്നു പറയണമല്ലോ. പക്ഷെ ചവയ്ക്കാൻ ആദ്യം ചെറിയൊരു ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നെ പൊറോട്ടക്ക് സോഫ്റ്റ്നസ് കൂടിവന്നു. അതല്ലാതെ വേറെ ഒന്നും പറോട്ടയെ പറ്റി പറയാനില്ല!!! ഇനി എഗ്ഗ് റോസ്സ്റ്റിന്റെ കഥ പുറകെ ഉണ്ട്!!!

Leave a Reply

%d bloggers like this: