fbpx
Food @ Manipal

ഇതിപ്പൊ കേരളത്തിലെ ഹൈദരാബാദാണോ നമ്പീശൻ പറയണേ ??? കേരളത്തിലെവിടെ ഹൈദരാബാദ് ???

അങ്ങനെ സീബ്ര സ്പോട് ബിരിയാണി സീരീസിന്റെ അവസാനം കുറിക്കാനായി ഞാൻ ആഗ്രഹിച്ചു. ഏകദേശം ഒരു വർഷം മുന്നെ ഒരു പരീക്ഷാക്കാലത്താണ് സീബ്ര സ്പോട്ടിൽ നിന്നും സ്ഥിരം ബിരിയാണി ട്രൈ ചെയ്യുന്നത്. 3 മണിക്കൂർ ആണ് ഞങ്ങൾക്ക് ഒരു പേപ്പർ. 50 പേപ്പർ തികയ്ക്കണം, അതും ഉച്ച കഴിഞ്ഞാണ് പരീക്ഷ. സ്വാഭാവികമായും ഉച്ചക്ക് കാര്യമായിട്ടൊന്നും കഴിക്കില്ല, എങ്ങാനും പരീക്ഷ എഴുതി ഉറങ്ങിപ്പോയാലോ!!! പരീക്ഷ കഴിഞ്ഞു എത്തുമ്പോഴേക്കും ഏകദേശം 6 മാണി ആകാറാകും പിന്നെ പെട്ടന്ന് തന്നെ ഓർഡർ ചെയ്യും. കാൽ മണിക്കൂറിനകം സീബ്ര സ്പോട്ടിൽ നിന്ന് ബിരിയാണി എത്തും, അപ്പോഴേയ്ക്കും അടുപ്പത് കുളിക്കാൻ വെച്ചേക്കുന്ന വെള്ളം ചൂടാകും. പിന്നെ നേരെ ഒരു കുളി പാസ് ആക്കിയാൽ കിട്ടുന്ന എനെർജിയുടെ പുറത്ത് ആ ബിരിയാണിയും കഴിച്ച് അര മണിക്കൂർ ഒരു കിടത്തമുണ്ട്. ഹാവു പറഞ്ഞറിക്കാൻ പറ്റാത്ത ഒരു ഫീൽ ആണതിന്!!!

ഒരു വർഷം മുന്നെ സോമറ്റോ വഴി ആയിരുന്നു കൂടുതലും ഓർഡർ ചെയ്തിരുന്നത്. 50% ഓഫർ ഉണ്ടായിരുന്നു. പിന്നെപ്പിന്നെ ഓഫർ ഒന്നുമില്ലാണ്ടായി. ഇപ്പൊ റിവ്യൂ ചെയ്യുന്നതിന് വേണ്ടിയാണ് സീബ്ര സ്പോട്ടിലെ ഹൈദരാബാദി ബിരിയാണി ട്രൈ ചെയ്യാൻ പോകുന്നെ. ഈ ഒരു വർഷത്തിനിടയിൽ കുറെയേറെ ഹൈദരാബാദി ബിരിയാണി കഴിച്ചു, പക്ഷെ മറ്റു റെസ്ററൗരന്റ്സിൽ നിന്നാണെന്ന് മാത്രം.

രാത്രി 8 മണിക്കാണ് ഓർഡർ ചെയ്തത്. 8.25 ന് ഓർഡർ ഡെലിവർ ചെയ്തു. ഗ്രേവി കുറച്ച് വേണമെന്ന് പറഞ്ഞിരുന്നു, പക്ഷെ റൈത്ത കൂടുതൽ കിട്ടിയില്ല. ഡെലിവറി ചാർജ് ഉൾപ്പടെ 190 രൂപയായി. നല്ല ചൂടുണ്ടായിരുന്നു പൊതിക്ക്. സമയം കളയാതെ ഞാൻ ബിരിയാണി കഴിച്ചു തുടങ്ങി.

പാലക്കാടൻ ചിക്കൻ ബിരിയാണിയിൽ പറഞ്ഞതിന് അണുവിട വ്യത്യാസം വന്നിട്ടില്ല. അതിനേക്കാൾ കുറച്ച് ഉപ്പ് കുറഞ്ഞിട്ടുണ്ട് എന്നല്ലാതെ. ഉപ്പിടാതെ അവർ ഇരുന്നില്ലെന്ന് മാത്രമല്ല, ഗ്രേവിയുടെ ടേസ്റ്റിനേക്കാളും ഉപ്പ് രസമാണ് നാക്കിൽ മുഴച്ചു നിന്നതും. ഇത്തവണ പൊരിച്ച ഇറച്ചിയില്ലായിരുന്നു, ഉണ്ടായിരുന്നതാവട്ടെ നല്ല രീതിയിൽ വെന്ത് പാകമായ ഇറച്ചിയാണ്. പക്ഷെ പ്രശ്‌നംഇതൊന്നുമല്ല! നമ്മുടെ നാട്ടിൽ കിട്ടുന്ന അതെ രീതിയിൽ ആണ് ബിരിയാണി ഉള്ളത്. അതായത്, ഇതിൽ ഒരു മുട്ട കൂടെ വച്ചാൽ “പാലക്കാടൻ ചിക്കൻ ബിരിയാണി”, നല്ല രീതിയിൽ മരിച്ച തുള്ളികൾ വിതറിയാൽ. അത് “ചിക്കൻ ദം ബിരിയാണി”. ചുരുക്കിപ്പറഞ്ഞാൽ മുഖത്തൊരു ഉണ്ണി വച്ചാൽ അത് “നസിറും” അതെ ഉണ്ണി എടുത്ത് മാറ്റിയാ “സി ഐ ഡി നാസിർ” ഉം എന്ന അതെ അവസ്ഥ.

സീബ്ര സ്പോട്ടിൽ നിന്ന് ഈ ഇടക്ക് വാങ്ങിയ റൈസിൽ ഉപ്പില്ലാത്തത് ഒരു പക്ഷെ ദം ബിരിയാണി മാത്രമാകും. നാളുകൾക്ക് മുന്നേ കഴിച്ചപ്പോഴും വലിയ പ്രശ്നമില്ലായിരുന്നു. ഇപ്പോഴെന്ത് പറ്റിയെന്നറിയില്ല പക്ഷെ ഉപ്പിന്റെ കാര്യം മാറ്റിനിർത്തിയാൽ, “സീബ്ര സ്പോട്ട് – ഹീറോയാടാ, ഹീറോ”

Leave a Reply

%d bloggers like this: