fbpx
Food @ Manipal

അംബോ, എഗ്ഗ് റോസ്റ്റിനെ പറ്റി പറഞ്ഞില്ലല്ലോ !!!

90 രൂപയായിരുന്നു എഗ്ഗ് റോസ്റ്റിന്, പൊറോട്ടക്ക് ഒന്നിന് 20 ഉം; അങ്ങനെ ഓഫർ കൂടെ ചേർത്ത് മൊത്തം 126 രൂപക്ക് പൊറോട്ടയും എഗ്ഗ് റോസ്സ്റ്റും സ്വിഗ്ഗിയിൽ നിന്ന് വാങ്ങിയത്. സ്വാഭാവികമായും അധികം ഗ്രേവി ആവിശ്യപ്പെട്ടിരുന്നെന്ന് നേരത്തെ ഞാൻ പറഞ്ഞിരുന്നല്ലോ, അത്ര തന്നെ. ഓർഡർ കൊണ്ട് തന്നപ്പോൾ പൊറോട്ടയെക്കാളും ചൂട് എഗ്ഗ് റോസ്റ്റിനായിരുന്നു.

2 മുട്ടയാണ് എഗ്ഗ് റോസ്റ്റിൽ ഉള്ളത്, പക്ഷെ രണ്ട് മുട്ടയും ഒരു മാതിരി ചുവന്ന കളർ ആയിരുന്നു. ടേസ്റ്റ് ചെയ്ത് നോക്കിയപ്പോൾ അപ്പടി തക്കാളിയുടെ ടേസ്റ്റ്, അങ്ങനെ ആ സെക്രെറ്റ് ഞാൻ കണ്ട് പിടിച്ചു. റോസ്സ്റ്റിന്റെ മെയിൻ ഇൻഗ്രീഡിഎന്റ് ടൊമാറ്റോ സോസ് ആണ്. കൂടെ നല്ലത് പോലെ വഴറ്റിയ ഉള്ളിയും, ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും ഉണ്ടായിരുന്നു. അത് ടേസ്റ്റ് കൂട്ടാനും സഹായിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല. ഇതേ പോലെ സോസ് ഒഴിക്കാതെ, സോസിനു പകരം മസാല ഇട്ടാവാം ഒരു പക്ഷെ ചിക്കൻ ഉലർത്തിയത് ഉണ്ടാക്കിയത്. കാരണം രണ്ടിന്റെയും ടെക്സ്റ്റർ ഏകദേശം ഒരേ പോലെയാണെന്ന് എനിക്ക് തോന്നി.

ഏതായാലും കണ്ണും പൂട്ടി വാങ്ങാവുന്ന ഒരു മെയിൻ കോർസ് തന്നെയാണ് “സീബ്ര സ്പോട്ട്” ലെ എഗ്ഗ് റോസ്റ്റ്. അപ്പം, പുട്ട്, പൊറോട്ട, പുലാവ്, ഫ്രൈഡ് റൈസ്, ബിരിയാണി – പോലുള്ളവയോട് കൂടി ധാരയായിട്ട് ട്രൈ ചെയ്യാവുന്ന ഒരു വിഭവമാണ് സീബ്ര സ്പോട്ടിലെ എഗ്ഗ് റോസ്റ്റ്!

Leave a Reply

%d bloggers like this: