fbpx
Food @ Manipal

സീബ്ര സ്പോട്ടിലെ ചിക്കൻ ഉലർത്തിയത്

ഉലർത്തിയത് എങ്ങനെ ഉണ്ടെന്ന് പറഞ്ഞില്ലല്ലോ !!!

നാട്ടിലെ ടേസ്റ്റ് അറിയണമെങ്കിൽ നാട് വിട്ട് മാറിനിന്നേ പറ്റു. അമ്മമാര് സ്ഥിരം ഒരു ക്ലിഷേ ഡയലോഗ് പറയുവല്ലോ “ഞാൻ ഇല്ലാത്തപ്പോൾ എന്റെ വില നീ മനസിലാക്കും” എന്ന്. ഏതാണ്ട് സത്യമാണ് – ഏതാണ്ട് എന്നല്ല, മിക്കപ്പോഴും സത്യമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ നല്ല ഒന്നാന്തരം നാടൻ ഭക്ഷണം കഴിക്കാൻ വഴി നമ്മൾ കണ്ടെത്താതിരിക്കില്ല, തീർച്ച!

ഞാൻ അപ്പം കഴിക്കാൻ കൊറേയെറെ കാലമായിട്ട് വിചാരിച്ചു ഓർഡർ ചെയ്തപ്പോൾ എന്ത് ആയിരിക്കണം കൂടെ കഴിക്കേണ്ടത് എന്ന് കാര്യമായിട്ട് ചിന്തിച്ചു നോക്കി. പെട്ടന്നാണ് ഉലർത്തിയത് – കണ്ണിൽ പെട്ടത്. നല്ല മഴ സമയമാണ്, എരിവിന്റെ ആഴം നാവറിഞ്ഞാൽ അതിലും രസം വേറെയില്ല. അങ്ങനെ 180 രൂപയുള്ള ഉലർത്തിയത് വാങ്ങി, നല്ല ചൂടുണ്ട്, നല്ല മണവും. പക്ഷെ പ്ലേറ്റിലേക്ക് മാറ്റിയപ്പോൾ നിരാശയാണ് ഫലം. കുഞ്ഞു-കുഞ്ഞു ഇറച്ചി കഷ്ണങ്ങളായിരുന്നു എങ്കിലും നല്ല കട്ടിയുള്ള ഗ്രേവി.

ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് ഒക്കെ കാര്യമായി തന്നെ വഴറ്റിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഒരു പ്രേത്യേക തരം ടേസ്റ്റ് ആണ്. എരിവും അത്യാവിശ്യത്തിനാണ്. ഇത് അപ്പത്തിന്റെ ഒപ്പം കഴിക്കുമ്പോൾ കിട്ടുന്ന ഫീൽ വേറെ തന്നെ ആണ് മാഷേ. ചോറിന്റെ കൂടെയും, മറ്റു പലഹാരങ്ങളുടെ കൂടെയും ധൈര്യമായിട്ട് നമ്മൾക്ക് ട്രൈ ചെയ്യാൻ പറ്റും “സീബ്ര സ്പോട്” ലെ ഈ “ചിക്കൻ ഉലർത്തിയത്”.

Leave a Reply

%d bloggers like this: