fbpx
Food @ Manipal

ഏപ്പം അല്ല അപ്പം – സീബ്ര സ്പോട്ടിൽനിന്നും

കൊറെ ദിവസായിട്ട് വിചാരിക്കുന്നു “സീബ്ര സ്പോട്”-ൽ നിന്ന് “അപ്പം” വാങ്ങിച്ചാൽ എന്തെന്ന്. അങ്ങനെ അതുറപ്പിച്ചു 4 അപ്പം ഓർഡർ ചെയ്തു. കൂടെയിപ്പോ എന്താ കഴിക്ക്യാ??? അങ്ങനെ ഇരുന്നപ്പോൾ ആണ് അവിടുത്തെ സ്റ്റാർ ഐറ്റം “ചിക്കൻ ഉലർത്തിയത്” കണ്ണിൽ പെട്ടത്. പിന്നെ ഒന്നും നോകീല എന്ന് പറയേണ്ട ആവശ്യമില്ലല്ലോ.

അപ്പത്തിന് ടോട്ടൽ 54 രൂപയാണ് ഉലർത്തിയതിന് 180 ഉം. എല്ലാം കൂടെ (ഡിസ്‌കൗണ്ടും ചേർത്ത്) 229 രൂപയായി. കുക്കിംഗ് ഇൻസ്ട്രക്ഷൻസിൽ “ആഡ് മോർ ഗ്രേവി” എന്ന് ചേർക്കാൻ ഞാൻ മറന്നില്ല. അങ്ങനെ കറക്റ്റ് 20 മിനിറ്റ് ആയപ്പോഴേക്കും ഓർഡർ ഡെലിവർ ചെയ്യപ്പെട്ടു. നാട്ടിലെ ആഹാരം എന്ന് പറയുമ്പോ പ്രവാസികൾക്ക് പ്രേത്യേക ഇഷ്ടമായിരിക്കുമല്ലോ. എന്റെ കയ്യിലാണേൽ ചൂട് അപ്പവും ഉലർത്തിയതും. പ്ലേറ്റിലേക്ക് രണ്ടും മാറ്റിയതിന് ശേഷമാണ് ഞാൻ ചായക്ക് പാൽ അടുപ്പത്തു വെച്ചത്. അല്ലെങ്കിലും വെട്ടി തിളയ്ക്കുന്ന ചൂടുണ്ടായിരുന്നു അപ്പത്തിന്, അതുള്ളോണ്ട് തന്നെ ചായ ഇട്ടു കഴിഞ്ഞു തൊട്ടപ്പഴും ചൂടിന് വലിയ വ്യത്യാസം വന്നിട്ടുമുണ്ടായിരുന്നില്ല. തേയിലപ്പൊടി അരിച്ചു മാറ്റിയ ശേഷം ഒന്നും നോക്കിയില്ല, ആക്രമണം തുടങ്ങി!!!

നല്ല പുളിപ്പുണ്ട്, പാലപ്പമാണ്. പൂ പോലെയുള്ള അപ്പം. നാക്കിലേക്ക് വച്ചതും അലിഞ്ഞു പോയി എന്ന് തന്നെ പറയണം. നല്ലത് പോലെ വെന്തിട്ടുമുണ്ട്. മോറിഞ്ഞിട്ടോ കറിഞ്ഞിട്ടോ ഇല്ല. അതും ഉലർത്തിയതും കൂടെ മഴയത് ഒരു പിടി പിടിച്ചാൽ എന്റെ മോനെ, സ്വർഗം കാണും !!!

Leave a Reply

%d bloggers like this: