അങ്ങനെ ജൂൺ മാസോം എത്തി ഗംഭീരമായിട്ട് മഴയുമെത്തി. ഒന്നുമല്ലെങ്കിലും കൊറോണ ആണെന്നുള്ള ചിന്തയെങ്കിലും വേണ്ടേ??? ഇതൊന്നുമില്ലാതെ തകർത്തങ്ങു പെയ്യുകയല്ലേ!!! അപ്പൊ നല്ല മഴയത് നന്നായിട്ട് മൊരിഞ്ഞ മസാല ദോശ കഴിച്ചാലോ… മടിപിടിക്കുമ്പോളാണ് മനസ്സിൽ പല കൊനഷ്ട് ചിന്തകളും ഉണ്ടാകുന്നതെന്ന് പറയുന്നത് എത്ര ശെരിയാണ്… അല്ലെ??? അങ്ങനെ സ്വിഗ്ഗി എടുത്തു നോക്കിയപ്പോൾ ദേ കിടക്കുന്നു “പൈ ടിഫിൻസ്”. നിങ്ങൾ ഉദ്ദേശിക്കുന്ന “പൈ ടിഫിൻസ്” തന്നെ. പൈ ടിഫിൻസ് ന്റെ തുടക്കം ഉഡുപ്പിയിൽ നിന്നാണെന്നേ. പിന്നെയാണ് പടർന്നു പന്തലിച്ചു ഇപ്പൊ ഇന്ത്യയിൽ കൊറേയെറെ നഗരങ്ങളിൽ അവർക്ക് ബ്രാഞ്ചെസ് ഉണ്ട്.


സാധാരണ ഞാൻ അവിടെ നിന്ന് “സെറ്റ് ദോശ” ആണ് വാങ്ങാറ്, കാരണം “പൈ ടിഫിൻസ്”-ലെ ഏറ്റവും വില കുറഞ്ഞ ഐറ്റം അതാണ്. ഇത് വരെ അവിടുത്തെ മസാല ദോശ ഞാൻ കഴിച്ചിട്ടില്ല. അങ്ങനെ കുറെ കാലത്തെ ആഗ്രഹം ഇന്ന് ഈ മഴക്കാലത്തു ഞാൻ തീർക്കും. ഒന്നും നോക്കീല നേരെ സ്വിഗ്ഗിയിൽ ഓർഡർ ചെയ്തു. 75 രൂപയാണ് മസാല ദോശക്ക് പക്ഷെ സ്വിഗ്ഗിയിൽ ഓർഡർ ചെയ്തപ്പോൾ ഡെലിവറി ചാർജ് അധികമായി 25 രൂപ ഈടാക്കിയിരുന്നു. അപ്പോൾ മൊത്തത്തിൽ 108 രൂപ വിലയുള്ള മസാല ദോശ മുൻപും പിൻപും നോക്കാതെ ഞാൻ സ്വന്തമാക്കി. കൂടെ കൊറച്ചധികം സാമ്പാറും ചട്ട്ണിയും ചോദിച്ചിരുന്നു, (കിട്ടിയാൽ മതിയായിരുന്നു എന്ന പ്രാർത്ഥനയോടെ). കൃത്യം 25-ആം മിനുട്ടിൽ ഓർഡർ ഡെലിവറി ചെയ്തു. പൈ ടിഫ്ഫിൻസിൽ നിന്ന് ഓർഡർ ചെയ്യുമ്പോ അവരുടെ തന്നെ ലോഗോയുള്ള ക്ലോത്ത് ബാഗിൽ ആണ് സാധാരണ ആഹാരം കിട്ടാറ്, പക്ഷെ ഇത്തവണ ലോഗോ ഇല്ല ! കൊറോണ ഒക്കെ ആയോണ്ടായിരിക്കും!!!




പക്ഷെ ദോശ ഇപ്പഴും അവർ പൊതിയാറുള്ള പേപ്പർ പാക്കിൽ തന്നെയാണ് പൊതിഞ്ഞിരിക്കുന്നത്. ഈ പേപ്പർ പാക്കിന്റെ പ്രേത്യേകത എന്തെന്നാൽ ദോശ ഉണ്ടാക്കി വയ്ക്കുന്ന ഉള്ളിലെ ഭാഗം മിനുസമായതും മെഴുകുപോലെ ഉള്ളതും (ശെരിക്ക് പറഞ്ഞാൽ – ഈ ബേക്കിംഗ് പേപ്പർ ഒക്കെ പോലെ) പുറമെ സാധാരണ പേപ്പറും അതിന്റെ പുറത്തു “പൈ ടിഫിൻസ്” ന്റെ ലോഗോ ഉണ്ടായിരുന്നു. പേപ്പറിൽ തൊടുമ്പോൾ തന്നെ നല്ല ചൂടുണ്ടായിരുന്നു. പിന്നെ രണ്ട് കുഞ്ഞു പൊതി ചട്ട്ണിയും അത് പോലെ സാമ്പാറും. പക്ഷെ കൂട്ടത്തിലൊരു പൊതിക്ക് ചൂട് കുറവായിരുന്നു. ഏതിനാണെന്നു മാത്രമറിയില്ലായിരുന്നു. പിന്നെ പതിയെ പൊതിയഴിച്ചു നോക്കിയപ്പോൾ പാകത്തിന് മൊരിഞ്ഞ ചൂട് ദോശ! സത്യം പറയാലോ; കണ്ടപ്പോൾ തന്നെ നാവിൽ വെള്ളം വന്നിരുന്നു! പതുക്കെ കറികളുടെ കെട്ടും അഴിച്ചു. തണുത്ത ചട്ട്ണി ആയിരുന്നു, സാമ്പാറിന് അത്യാവശ്യം നല്ല ചൂടുണ്ട്. വലിപ്പം ചെറുതാണെങ്കിലും ദോശ കിടുവായിരുന്നു, നല്ല പോലെ മൊരിഞ്ഞിട്ടുണ്ട്. പിന്നെ ആദ്യം തന്നെ പിച്ചിയെടുത്ത ഒരുളക്കിഴഞ്ഞുള്ള ഭാഗമായിരുന്നു. അതാ സാമ്പാറിലും ചട്ട്ണിയിലും നല്ലവണ്ണം മുക്കി ഒരു പിടിപിടിച്ചു.


കുഴപ്പമില്ല, ദോശയിൽ നല്ല രീതിയിൽ ഫ്രഷ് നെയ് തന്നെ മെഴുകിയിട്ടുണ്ട്, ആ നെയ്യുടെ മണവും അറിയാൻ പറ്റും. ഇനി അകത്തുള്ള മസാലയെ പറ്റി പറഞ്ഞാൽ; നല്ലപോലെ വെന്ത ഉരുളക്കിഴങ്ങു, തൊലി മാത്രം ഒന്ന് ഞെക്കിയാൽ പുറത്തു വരുന്ന പട്ടാണി കടല, അതൊക്കെ ഒക്കെ പക്ഷെ തീരെ ഉപ്പില്ലാണ്ടായിപ്പോയി!!! ഇനി ചട്ട്ണിയിലേക്ക് വരാം. തണുത്തിട്ടായിരുന്നു, പക്ഷെ നല്ലരീതിയിൽ തേങ്ങാ അരച്ച് ചേർത്തിട്ടുണ്ട്. കറിവേപ്പിലയാണല്ലോ നമ്മളുടെ നാട്ടിൽ ചമ്മന്തിക്ക് ഉപോയോഗിക്കാറ്, ഇവർ മല്ലിയിലായാണ് ഉപയോഗിച്ചത്. പക്ഷെ കഴിക്കാൻ രസമുണ്ടായിരുന്നു. ഇനി സാമ്പാർ നോക്കിയാൽ ചൂടുണ്ട്, എന്നിരുന്നാലും വല്ലാത്ത ഒരു മധുരത്തിന്റെ ടേസ്റ്റ് ആയിരുന്നു. നല്ല കട്ടിയുണ്ടായിരുന്നു ചട്ട്ണിക്കും സാമ്പാറിനും എന്നത് ഒഴിച്ചാൽ ഉപ്പു ഒരു പൊടിക്കാക്കാമായിരുന്നു എന്ന് തോന്നി!!!