Social Awareness

എല്ലാ അധ്യാപകരോടും , മാപ്പ് !!!

പത്താം ക്‌ളാസിൽ പഠിക്കുമ്പോഴാണ് വിക്‌ടേഴ്‌സ് ചാനൽ കണ്ട് തുടങ്ങുന്നത്. ട്യൂഷൻ പോകാതെ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിക്കാൻ എന്റെ അധ്യാപകരെ പോലെ എന്നെ സഹായിച്ചത് വിക്‌ടേഴ്‌സിലെ 10ആം ക്ലാസ് പഠനസഹായി കൂടെ ആണ്. പിന്നെ +1 ഉം, +2 ഉം ഒക്കെ പഠിക്കുമ്പോഴും പലപ്പോഴായി സമയം കിട്ടുമ്പോഴൊക്കെ ഞാൻ വിക്‌ടേഴ്‌സ് കണ്ടിട്ടുമുണ്ട്.

ഇന്നലെ വിക്‌ടേഴ്‌സിൽ പുതിയ അധ്യയന വർഷത്തിലെ പാഠഭാഗങ്ങൾ വരുമെന്ന് കണ്ടപ്പോഴേ യൂട്യൂബിൽ സബ്സ്ക്രൈബ് ചെയ്തിരുന്നു. ഒരു കാലം കഴിഞ്ഞാൽ ആൾക്കാർ ഏറ്റവുമധികം മിസ് ചെയ്യുന്നത് സ്കൂൾ ജീവിതമാണെന്ന തോന്നലാകാം എന്നെ അതിന് പ്രേരിപ്പിച്ചതും. ആദ്യം അപ്‌ലോഡ് ആയി നോട്ടിഫിക്കേഷൻ വന്നത് ഒന്നാം ക്ലാസ്സിലേക്കുള്ള കുട്ടികളുടെ first bell ആണ്. ഞാൻ ഒന്നിൽ പഠിക്കുമ്പോൾ “ചിത്ര” എന്നോരു ടീച്ചർ എന്നെ പഠിപ്പിച്ചിരുന്നു. മലയാളമായിരുന്നു ടീച്ചർ പഠിപ്പിച്ചിരുന്നത്. ഇന്ന് ഈ കുറിപ്പെഴുതാൻ എനിക്ക് അക്ഷരം പറഞ്ഞുതന്നത് ടീച്ചർ ആണെന്ന് കരുതുന്നതിൽ തെറ്റില്ല. ഈ വീഡിയോ കണ്ടപ്പോൾ ആ ടീച്ചറിനെ ആണ് എനിക്ക് ഓർമ്മ വന്നത്.

“If human beings are complex creatures, then children are even more complex to handle” – Dr Meherban Singhന്റെ clinical paediatrics ന്റെ ആമുഖം വായിച്ചിട്ടു ഞങ്ങളുടെ Niveditha മാം പറഞ്ഞ വരികൾ ആണിത്. ഒരു കുഞ്ഞിനോട് communicate ചെയ്യാൻ പലവിധമുണ്ട്, പക്ഷെ ഒരു കുഞ്ഞിന്റെ ശ്രദ്ധ പിടിച്ചിരുത്തി അവനോ /അവൾക്കോ കഥകളും, കവിതകളും, പാട്ടുകളുമൊക്കെ പ്രത്യേക രീതിയിൽ പറഞ്ഞു പഠിപ്പിച്ചാൽ മാത്രമേ അവനൊ / അവൾക്കോ അത് ഗ്രഹിക്കാൻ കഴിയു – അത് വളരെ പ്രയാസമേറിയ ഒന്ന് തന്നെയാണ്. ഡോക്ടർമാർ ഒരു കുഞ്ഞിന് വളരെ ശ്രദ്ധിച്ചാണ് അനിയോജ്യമായ മരുന്ന് നൽകുന്നത്. ഒരു പക്ഷെ അവന്റെ/അവളുടെ വയസു, വയസിനൊത്ത തൂക്കം, പൊക്കം, വണ്ണം, അങ്ങനെ നീണ്ടുനിൽക്കുന്ന പരാമീറ്ററുകൾക്ക് അനുസൃതമായി എന്തൊക്കെ പോഷകാഹാരം വേണം എന്നൊക്കെ രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുക്കും. എന്നാൽ മാനസികമായി ഒരു കുഞ്ഞിന്റെ വളർച്ച നടക്കുന്നത് അവന്റെ / അവളുടെ വീട്ടിലെന്ന പോലെ സ്കൂളിൽ നിന്നുമാണ്. ആദ്യമായി കൂട്ടുകൂടുന്നത്, ആദ്യമായി അമ്മയില്ലാതെ മറ്റൊരു അന്തരീക്ഷത്തിൽ എത്തി ചേരുന്നത്, ആദ്യമായി പഠിക്കുന്നത്, അമ്മയല്ലാതെ അമ്മയെപ്പോലെ കരുതുന്ന ഒരാൾ ഉണ്ടാകുന്നത് എല്ലാം ഒരു കുഞ്ഞിന് സ്കൂളിൽ നിന്നാണ് .നമ്മളിൽ പലർക്കും മനസ്സിൽ രണ്ടാമത് ഒരു അമ്മയുണ്ടയിട്ടുണ്ടെങ്കിൽ അത്‌ ഒരു പക്ഷെ നമ്മെ പഠിപ്പിച്ച ടീച്ചർ തന്നെയാകും.

പക്ഷെ കഴിഞ്ഞ ദിവസം ഞാനടങ്ങുന്ന പള്ളികൂടമിറങ്ങിയ സമൂഹം നിങ്ങൾ കുഞ്ഞു മക്കൾക്കായി പഠിപ്പിച്ച സ്നേഹപാഠങ്ങൾ കണ്ടു കാട്ടിയ തികച്ചും വൈകൃത മനോഭാവം നിറഞ്ഞ ട്രോളുകളും സ്റ്റാറ്റസുകളും കണ്ടാസ്വദിക്കുകയും ഷെയർ ചെയ്യുകയും, ഒരു പാവം അധ്യാപികയുടെ ക്ലാസ്സിലെ സ്ക്രീൻ ഷോട്ട് എടുത്ത് ഇൻസ്റ്റാഗ്രാമിൽ പോയി ആർമി ഉണ്ടാക്കുകയും ഒക്കെ ചെയ്തു. പള്ളിക്കൂടം കാണാത്തവരോ, അവിടെ എത്തി ഒരു അധ്യാപകന്റെയോ / അധ്യാപികയുടെയോ ശകാരം കേൾക്കാത്തവരല്ല ഞങ്ങളാരും, എന്തിന് ഇന്ന് നിങ്ങൾ അധ്യാപകരായെങ്കിൽ , നിങ്ങളെയും ഏതോ ഒരു അധ്യാപകൻ സ്വാധീനിച്ചിട്ടുണ്ട്. മലയാളികലുടെ sexual frustration മാത്രമല്ല, എന്തിനേയും ഏതിനെയും ട്രോളുന്നരീതിയിൽ എത്തി നിൽക്കുന്ന ട്രോൾ സംസ്കാരവും ഇതിന് കാരണമാണ് .അല്ലായിരുന്നെങ്കിൽ ഒരു ട്രോള് ഗ്രൂപ്പും ഇത് പ്രോത്സാഹിപ്പിക്കില്ല, ഒരു വ്യക്തിയും ഇത് ഷെയർ ചെയ്യില്ല, ഒരു ഉത്തമ പൗരനും ഇത് സ്റ്റാറ്റസ് ആക്കില്ല. കാരണം ഞാനടങ്ങുന്ന പുതു തലമുറ കയ്യിലുള്ള സാങ്കേതിക വിദ്യയെ പലപ്പോഴും എന്റെ തന്നെ മനുഷ്യനെതിരെ പ്രയോഗിക്കാനാണ് കുറച്ച് വർഷങ്ങളായി ശീലിച്ചു പോന്നത്.

ആരെ കളിയാക്കുന്നത് കണ്ടാലും ഏറ്റുപിടിക്കുകയും, ഏതൊരു സ്ത്രീ ഒരുങ്ങി വന്നാലും “കുട്ടൂസ്”ആക്കുകയും, ഒരു സ്ത്രീ നിലപാടറിയിച്ചാൽ അവൾ അഹങ്കാരിയും, “പോക്ക് കേസ്” ആവുകയും ചെയ്യുന്ന “സമ്പൂർണ്ണ സാക്ഷരത” ഉള്ളവരുടെ നാടാണിത്. ഇന്നലെ തന്നെ ഒരു videoയിൽ വലിയ കാര്യത്തിൽ ഒരുത്തൻ പറഞ്ഞു “രാവിലെ 9നു teacher വന്നു വൈകുന്നേരം 6 നു പയ്യന്മാർ കമ്പ്ലീറ്റ് details പൊക്കി” – എന്ന്. മലയാളികൾ ഇത്രയും തരം താണ നിലക്കും ചിന്തകളുടെ വേരുറപ്പിക്കുമെന്നുമുണ്ടെങ്കിൽ നാളെ വരാനിരിക്കുന്ന തലമുറ ഇതിലും നികിഷ്ടന്മാരായി തീരും എന്നുള്ളതിൽ യാതൊരു സംശയവും വേണ്ട. കാമാസക്തി റോട്ടിൽ വെറുതെ നടക്കുന്ന സ്ത്രീയിലും ഇവന്മാർ തീർക്കും. ചിലപ്പോൾ നാളെ സാധാരണ റേപ്പ്‌ പോലും ട്രോൾ ഗണത്തിലേക്ക് ഉൾപ്പെടുന്ന ഒന്നായി ഒതുങ്ങും. അത്‌ അതീവ തീവ്രമായ ഒന്നാണ്.

ഏതൊരധ്യാപനെ / അധ്യപകയെ നിന്ദിക്കുന്നത് വഴി തന്നെത്തന്നേയും തനിക്ക് ജന്മം തന്നവരെയും നിന്ദിക്കുന്നത് കൂടെ ആണ്. ഞാനടങ്ങുന്ന സമൂഹം ഇന്നലെ ഇത്രെയും വിക്രിയകൾ കാട്ടികൂട്ടുന്നതിനു പകരം എതിർത്തെങ്കിൽ, വിമർശിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇത്രത്തോളം ഈ കളിയാക്കലുകൾ നിങ്ങൾ ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. ഇന്നലെ എന്റെ നാടിന്റെ പ്രതിശ്ചായ കണ്ടതിൽ സങ്കടമുണ്ട്.

പ്രതികരിക്കാതെ മൗനി ആയതിനു അങ്ങനെ ഇരുന്നു മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചതിന് എന്റെ നാട് ഇങ്ങനെ ആയിപോയതിൽ, മാപ്പ് !!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: