“കൊറേയായി നാട്ടിലെ ഭക്ഷണം കഴിച്ചിട്ട് – എവിടുന്ന് ഓർഡർ ചെയ്യാം???”, “സീബ്ര സ്പോട് എന്നൊരു കടയുണ്ട്” – ഫസ്റ്റ് ഇയർ പഠിക്കുമ്പോഴാണ് ആദ്യമായിട്ട് ഈ പേര് കേൾക്കുന്നത്. പിന്നെ എല്ലാ ഞാറാഴ്ച്ചയും കാന്റീൻ ഇല്ലാത്തപ്പോൾ സ്ഥിരം ഫുഡ് അവിടുന്നായിരുന്നു. 4 വര്ഷം മുന്നേ 2016 യിൽ Zomato യോ Swiggy യോ മണിപ്പാലിൽ തുടങ്ങിയിട്ടില്ല. പിന്നെ ഇതൊക്കെ തുടങ്ങിയപ്പോ വല്ലപ്പോഴും അവിടുന്ന് ഓർഡർ ചെയ്യും. March ആദ്യത്തെ ആഴ്ചയാണ് ആദ്യമായി അവിടെ പോകുന്നത്.
നാട്ടിലെ ഫുഡും നാട്ടുകാരേം മിസ് ചെയ്തപ്പോ ഞാനങ്ങു ഒരു വെജ് മീൽസ് ഓർഡർ ചെയ്തു. 20% ഓഫർ ഉണ്ട് ഹോട്ടൽ വക. വെജ് മീല്സിന് 100 രൂപ, ഓഫർ വന്നപ്പോൾ 80 രൂപ പക്ഷെ ഡെലിവറി ചാർജോക്കെ കൂട്ടി വന്നപ്പോൾ 110 രൂപ. ഒന്നും നോകീല പയ്മെന്റ്റ് ഒപ്റേൻസ് ക്ലിക്ക് ചെയ്തു, വല്ലാത്ത ആവേശമായിരുന്നു – അപ്പഴാ മനസിലായെ കുക്കിംഗ് ഇൻസ്ട്രക്ഷൻ കൊടുക്കാൻ മറന്നു പോയെന്ന് !!! പിന്നെ ഓടിപ്പോയി അത് സെറ്റ് ആക്കി. 44 മിനുട്സ് എടുക്കും ഓർഡർ വരാൻ എന്ന് കാണിച്ചപ്പോൾ വിശപ്പു വല്ലാണ്ട് കൂടി. അങ്ങനെ ഉള്ളിലെ “ആ തീ” അണയ്ക്കാൻ വേൺടികുറച്ചു ദാഹശമനിയിട്ട വെള്ളം കുടിച്ചയവിറക്കി വീണ്ടും ഓർഡർ ട്രാക്കിംഗ് റിഫ്രഷ് ചെയ്ത് നോക്കിയപ്പോഴാണ് “8 മിനിറ്റുകൾക്കുള്ളിൽ Swiggy പാർട്ണർ എത്തും” എന്ന് കിടക്കുന്നത് കണ്ടത്. എല്ലാം വളരെ പെട്ടന്നായിരുന്നു.


പൊതി തുറന്നു, വിശപ്പ് കാരണമാണെ… ചോറ് തണുത്തു പോയി. ചോറിന്റെ പൊതി കൂടാതെ 4 വേറെ പൊതിയുണ്ടായിരുന്നു. അച്ചാറ്, മോര്, സാംബാർ, പിന്നെ വേറെ എന്തോ (അത് പിനീട് പറയാം). പാത്രത്തിലേക്ക് ചോറും സാമ്പാറും അച്ചാറും ഞാൻ വച്ചു, പിന്നീട് അറിയാത്ത ആ കറി തുറന്നു, വെള്ളരിക്ക കൊണ്ടുള്ള ഒരു കൂട്ടാൻ. കേരളത്തിൽ അംഗോളമിങ്ങൊളം എന്തോക്കെ കറികളാണ് പല രീതിയിൽ ഉണ്ടാക്കുന്നത്. അത് പോലെ ഏതേലും ആകും. സാമ്പാറു കൊള്ളാം, പുളിമാങ്ങ അച്ചാറായിരുന്നു. അച്ചാറിൽ ചെറുതായി വിനാഗിരി ചവയ്ക്കുന്നുണ്ട്. വടക്കോട്ട് വിനാഗിരി ഇട്ടാണ് അച്ചാറ് കൂടുതലും വയ്ക്കുന്നതെന്ന് അമ്മ പറയാറുണ്ട്. വെള്ളരിക്ക പച്ചടി ആണ് ഹൈലൈറ്. നമ്മളുടെ നാട്ടിൽ വെള്ളേരിക്ക ചെറുതായിട്ട് അരിഞ്ഞിട്ടാണ് പച്ചടി വായിക്കുന്നത്. അതാവുമ്പോ നല്ലപോലെ വെന്ത് കിട്ടും. ഇത് വലിയ കഷ്ണങ്ങളാണ്, പാകത്തിന് മാത്രം വേവും.





എന്തായാലും ഊണ് ഭംഗി ആയി. മണിപ്പാലിൽ ഇരുന്നാലും ഇങ്ങനെയൊക്കെ ആഹാരം കഴിക്കുമ്പോൾ തിരിച്ചു വീട്ടിലേക്കൊന്ന് പോകാൻ പറ്റി. സന്തോഷായി !!