ഇത് വരെ ട്രൈ ചെയ്യാത്തൊന്ന് ട്രൈ ചെയ്യണമെന്ന് കൊറേ ആയി ആഗ്രഹിക്കുന്നു. അങ്ങനെ ഇരുന്നപ്പോഴാണ് ഈ മൊതല് കണ്ണിൽ പെടുന്നത്. ഇവിടെ മണിപ്പാലിലെ G2 ജിൻജർ ഗാർലിക്കിൽ നിന്നും. ആകെ 179 രൂപ, ഒന്നും നോക്കിയില്ല അതേപടി തൂക്കാം എന്ന് കരുതി. 36 മിനിറ്റ് എടുക്കുമെന്ന് സൊമാട്ടൊയിൽ കാണിച്ചിരുന്നു. അപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി. പിന്നെ എല്ലാം വളരെ പെട്ടന്നയിരുന്നു. ഒരു ഇടി മിന്നലോട് കൂടി കറന്റ് ഗുദാ ഹവ.

പറഞ്ഞിരുന്നതിനേക്കാൾ 5 മിനുറ്റ് മുന്നേ സാധനം കയ്യിൽ കിട്ടി. പാക്കിങ് അടിപൊളി ആയിരുന്നു. തുറന്ന് നോക്കിയപ്പോൾ ചീസിൽ കുളിച്ചു കിടക്കുന്ന പാസ്ത അഥവാ മക്രോണി. ഒരെഗനൊ ഒക്കെ സൂക്ഷിച്ചു നോക്കിയാൽ കാണാം, അത്ര മാത്രം ചീസ് ഫിൽഡ് ആയിരുന്നു. ക്രോക്കറിയും സോസും ചോദിച്ചെങ്കിലും കിട്ടിയില്ല, പകരം ബില്ലിൽ ഒരു കുഞ്ഞു സാനിടൈസറിന്റെ സാഷെ സ്റ്റെപ്പിൾ ചെയ്തിട്ടുണ്ടായിരുന്നു. അത് സ്വാഭാവികമായും എന്നെ അത്ഭുതപെടുത്തുകയും എന്റെ മുഖത്തു ചിരി പടർത്തുകയും ചെയ്തു. ഞാൻ ഉള്ള വെളിച്ചത്തിൽ ഫോട്ടോ പകർത്തി കഴിക്കാൻ തുടങ്ങി.


ഒരെഗനൊ ഉണ്ടെങ്കിലും സ്പൈസി അല്ല. ഫ്രഷ് ചീസിന്റെ റ്റേസ്റ്റ് കിട്ടി. എന്നാലും കെറ്റ്ച്ചപ്പ് ഞാൻ നന്നായി മിസ് ചെയ്തു. സാൾട്ടി അല്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവും ബെസ്റ്റ് പോയിന്റ്. എന്തായാലും ഇനിയും ഇവിടുന്നു തന്നെ കണ്ണും പൂട്ടി ഓർഡർ ചെയ്യാം ഈ ഡിഷ് !!!