കൊറേ ആയി ഇഡലി കഴിച്ചിട്ട്, വീട്ടിൽ ഇഡലി തട്ടില്ലാത്തോണ്ട് ഉണ്ടാക്കാറില്ല അതാണ് സത്യം. അങ്ങനെ നേരെ സോമറ്റോയിൽ കയറി ഇഡലി വട ഇവിടെ മണിപ്പാലിലെ ഓം ശ്രി കിച്ചണിൽ നിന്നും ഓർഡർ ചെയ്തു. കൃത്യ സമയത്തു തന്നെ ഓർഡർ പ്ലേസ് ചെയ്തു. ആകെ 80 രൂപയായി. കുറച്ചധികം ചട്ട്ണി ചോദിച്ചത് കിട്ടിയിട്ടുണ്ട്. ഇഡലിയും വടയും സാമ്പാറും അലൂമിനിയം ഫോയിൽ കവറിൽ പാക്ക് ചെയ്തിരിക്കുന്നു. ചട്ട്ണി പ്ലാസ്റ്റിക് കവറിലും. ചൂടാറും മുന്നേ കഴിക്കാമെന്നായി.

സാമ്പാറു പാക്കറ്റ് പതിവ് പോലെ ആദ്യം പൊട്ടിച്ചു. നല്ല മണമായിരുന്നു. പക്ഷെ പ്ലേറ്റിൽ ഒഴിച്ചപ്പോ അത് കട്ടികുറഞ്ഞ സാമ്പാറായിരുന്നു എന്ന് മനസിലായി. ഒട്ടും താമസിക്കാതെ രണ്ടാമത്തേ അലൂമിനിയം ഫോയിൽ പൊട്ടിച്ചു ഇഡലിയും വടയും പുറത്തെടുത്തു. നല്ല ക്രിസ് പ്പി വട. താമസിക്കാതെ ചട്ട്ണിയും ഒഴിച്ചു. ഇനി ചൂട് ചായക്കൊപ്പം ഇതൊക്കെ അകത്തക്കണം.


തരക്കേടില്ലാത്ത ഇഡലി, നമ്മളുടെ നാട്ടിലുള്ള പോലെ അത്രേം സോഫ്റ്റ് അല്ല ഈ നാട്ടിലെ ഇഡലി. ഇവിടെ തൊട്ടാൽ പൊടിയും, ശരിക്കും പറഞ്ഞാൽ തരി തരി ആയി മാറും. സാംബാറു വെള്ളം കണക്കാണെങ്കിലും നല്ല ടേസ്റ്റ് ഉണ്ട്. മൊത്തത്തിൽ ചട്ട്ണി ഉഷാറായത് കൊണ്ട് അത് അങ്ങനെ മനസിലാക്കാൻ പറ്റില്ല.


ചൂട് ചായയോടൊപ്പം നല്ല ടേസ്റ്റ് ഉണ്ട്. ഇനി ആണ് വട പരീക്ഷിക്കാൻ പോകുന്നത്. നല്ല ക്രിസ്പ്പി ആയ, കരിയാത്ത വട. ഇതും ചട്ട്ണിയും നല്ല കോമ്പിനേഷൻ ആണ്. സാംബാറുമായും കൊള്ളാം. ഏതായാലും നിമിഷ നേരം കൊണ്ടെല്ലാം തീർന്നു. 🙂