fbpx
Food @ Manipal

ബ്രേക്ഫാസ്റ് – പൊറോട്ട പോയിന്റിൽനിന്നും : പുരി-കുറുമയും ബൻ ഓംലെറ്റും

രാവിലെ എണീറ്റപ്പോ താമസിച്ചു, ഓൺലൈൻ ക്ലാസ്സുണ്ട് – പെട്ടന്ന് തന്നെ പല്ലുതേപ്പ് കഴിഞ്ഞ്‌ അതിനിരിപ്പായി. രണ്ടു മണിക്കൂറിനി തുടർച്ചയായിരിക്കണം, വിശപ്പാണേൽ മിനിറ്റിന് മിനിട്ടിനു കൂടിവരുന്നുണ്ട് .പിന്നെ പറയണോ, ഒന്നും നോകീല അങ്ങ്‌ ഓർഡർ ചെയ്തു, “പെറോട്ട പോയിന്റിൽ നിന്ന് – ഒരു സെറ്റ് പൂരി കുർമ്മയും ബൺ ഓമ്ലെറ്റും. 2 പുരി ആണ് സാധാരണ കണക്ക്. ക്യാന്റീനിലെ രണ്ട് പൂരിയുടെ വലിപ്പം മനസ്സിൽ വച്ചാണ് ഓർഡർ ചെയ്തത്‌. 8 മണിക്കീ പൂരിയും കഴിച്ചു കയറിയാൽ 10 മണിക്ക് വിശക്കും, പിന്നെ 12 ആവാൻ വരെ കട്ട വെയ്റ്റിംഗ് ആണ്.

ആകെ മൊത്തം 120 രൂപയായി സോമറ്റോയിൽ നിന്ന് ഓർഡർ ചെയ്തപ്പോൾ. ഈ റെസ്റ്ററന്റും വീടിനു കഷ്ടി 15 മിനിറ്റ് നടക്കാനുള്ള ദൂരത്തിലാണ്. ഇവിടുത്തെ നോർത്ത് ഇന്ത്യൻ പുലാവ്… ഹോ ആലോചിക്കൂമ്പോൾ ഏതോ പരസ്യത്തിലൊക്കെ പറയുംപോലെ വായിൽ കപ്പലോടും, അതിന് കോംബോ ആയിട്ട് ചിക്കൻ കബാബ് കൂടെ ആകുമ്പോൾ വയറും മനസ്സും ഒരേ പോലെ നിറയും, അതിനെ പറ്റി വേറെയൊരു ദിവസം ഡീറ്റൈൽ ആയിട്ടെഴുതാം .എന്തായാലും കുറച്ചു അധികം ചട്ട്‌ണി വയ്ക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു

കൃത്യ സമയം (സോമറ്റോയിൽ പറഞ്ഞതനുസരിച്ചു) ഡെലിവെറിയെത്തി. ഭാഗ്യവശാൽ അപ്പൊ ബ്രേക്ക്‌ ആയിരുന്നു. ഡെലിവറി കിട്ടിയതും ചായ ഉണ്ടാക്കാൻ വേണ്ടി ഞാൻ അടുക്കളയിലേക്ക് പരക്കംപാഞ്ഞു. പൊതി തുറന്നു ഇതിനിടക്ക് പ്ലേറ്റിൽ വച്ചപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ചപ്പതിയുടെ വലിപ്പമുണ്ട്‌ പൂരിക്ക്. കറിയും നല്ലതാണെന്നു സൂചിപ്പിക്കുന്ന മണമുണ്ട്. ചട്ട്‌ണിയും ആവിശ്യാനുസരണമുണ്ട്.

നല്ല ചൂട് ചപ്പാത്തി . വെജിറ്റബിൾ കറിയും കൊള്ളാം. നല്ല ഒന്നാന്തരം ചട്ട്‌ണി .ഈ രണ്ടു പൂരി കൊണ്ട്‌ തന്നെ വയറു നിറഞ്ഞു. അപ്പോഴാണ് ബൺ ഓമ്ലെറ്റിനെ പറ്റി ചിന്തിക്കുന്നത്. നല്ല നെയ്യിൽ മൊരിച്ചെടുത്ത മണമാണ്‌ പൊതി തുറക്കുമ്പോൾ തന്നെ മൂക്കിൽ തറക്കുന്നത്. നല്ല സോഫ്റ്റ് ബൺ, ഉള്ളിൽ ഓമ്ലെറ്റ് ഉണ്ട്, ഞാൻ പക്ഷേ കുറച്ചു കഴിഞ്ഞാണ് അത് കഴിച്ചത്, അപ്പഴും ചൂടുണ്ടായിരുന്നു. ഓമ്ലെറ്റ് നല്ല സോഫ്റ്റാണ് .ബ്രെഡിൽ ഒട്ടിയിരിപ്പുണ്ട്, എന്ന് വച്ചാൽ – ഒരു സൈഡ്‌ മാത്രം മൊരിചിട്ട്‌ അപ്പുറം മൊരിച്ച ബൺ കൊണ്ട് കവർ ചെയ്തു എന്ന് മനസിലാക്കാം. നല്ലരീതിയിൽ മൊരിഞ്ഞിട്ടുണ്ട് ഓമ്ലെറ്റ്. മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളക് പൊടി നല്ലത് പോലെ ടേസ്റ്റ് ചെയ്യുന്നുണ്ട്. നെയ്യുടെ ഫ്ളവറും ഉണ്ട്. ചുരുക്കിപറഞ്ഞാൽ ചൂട് ചായയുടെ കഴിക്കാൻ പറ്റിയ സ്നാക്ക് ആയിട്ടുപയൊഗിക്കമിത്‌.

മൊത്തത്തിൽ ബ്രേക്ക്‌ ഫാസ്റ്റിനു തിരഞ്ഞെടുക്കാൻ പറ്റിയ നല്ല ഓപ്ഷൻ ആണ് “പെറോട്ട പോയിന്റ്”.

Leave a Reply

%d bloggers like this: