fbpx
Food @ Udupi

ഒരു ബിരിയാണിക്കഥ

ഇന്നും നല്ല വിശപ്പുണ്ട്, വിശപ്പൊണ്ടേൽ ഒന്നും നോക്കേണ്ട കാര്യമില്ലല്ലൊ, Zomato വേഗമെങ്ങു നോക്കി. കൊറേ ആയി ബിരിയാണി കഴിച്ചിട്ട് എങ്കിൽ പിന്നെ അത് തന്നെയാവാം. ഉണ്ടായിരുന്ന റെസ്റ്ററെന്റ്‌സിൽ നിന്ന് ഇടക്കെപ്പഴോ കഴിച്ച പരിചയം വച്ച് “സൂപ്പർ ക്ലൗടിൽ” നിന്ന് ഓർഡർ ചെയ്തു. അന്ന് ഹൈദരാബാദി ബിരിയാണിയായിരുന്നു ഓർഡർ ചെയ്തിരുന്നത്, കഴിക്കാൻ പറ്റുന്നതായിരുന്നു, മോശം അന്ന് തോന്നാത്തത് കൊണ്ട് സ്വാഭാവികമായും കണ്ണ് അങ്ങോട്ടേക്ക് പോവും. തീർച്ചയായും അങ്ങോട്ടേക്ക് തന്നെ പോയീന്ന് മാത്രമല്ല ഇത്തവണ വെറും “ചിക്കൻ ബിരിയാണി” ഓർഡർ ചെയ്തു. മൊത്തം 232 രൂപ. പിന്നെ ഈ കട വീടിനടുത്താണെന്നുള്ളത് പെട്ടന്ന് ഡെലിവറി നടക്കുമെന്ന് ആശ്വാസം ഉണ്ടാക്കി. കോംപ്ലിമെന്ററി ആയി സ്പൂണും റൈത്തയും കുറച്ചധികം ചിക്കൻ ഗ്രേവിയും ചോദിച്ചിരുന്നു.

അങ്ങനെ 27ആം മിനുറ്റിൽ ഓർഡർ കൈപ്പറ്റിയ ഹോട്ടലുകാർ സോമറ്റോയുടെ ഡെലിവറി ബോയിയുടെ കയ്യിൽ ഞാൻ അത്രെയേറെ കാത്തിരുന്ന ബിരിയാണി കൊടുത്തയച്ചിരിക്കുന്നു. മരുഭൂമിയിൽ മഴ എന്ന മട്ടിൽ ഞാൻ ഓടിപ്പോയി അത് വാങ്ങി. പേപ്പർ കവർ എന്നൊന്നും പറയാൻ പറ്റില്ല, അതായിരുന്നു കവറിങ്, സ്ഥിരം അതിലാണ് അവർ പാർസൽ ചെയ്യുന്നത്‌. സ്റ്റെപ്പിൾ അടിച്ചു വച്ചിട്ടുണ്ട് .അകത്തു അലുമിനിയം ഫോയിൽ കവറിൽ 3 പാക്കറ്റ് – ഒരു വലിയ പാക്കറ്റും (ബിരിയാണിയാണെന്നു പ്രത്യേകം പറയണ്ടല്ലോ. പിന്നെ ഒരു കുഞ്ഞു പാക്കറ്റിൽ റൈത്ത, മറ്റേതിലെന്താ ??? പിടിച്ചുനോക്കി; നല്ല സോഫ്റ്റാണ് സാധനം. സ്പൂൺ കിട്ടിയതുമില്ല ! ഇനി സ്പൂൺ എങ്ങാനും ഒടിച്ചു വച്ചേക്കുവാണോ ??? ഓവൽ ഷേപ്പ് ആയിരുന്നെ അതാ അങ്ങനെ കരുതിയെ. കൂടുതലാലോചിച്ചു സമയം കളയാതെ ഞാൻ അത്‌ തുറന്നു.

ചോറൊക്കെ ആദ്യമിട്ടു, പക്ഷെ ചിക്കൻ പീസ് കാണുന്നില്ല ! നോക്കി നോക്കി വന്നപ്പോ ചെറിയൊരു പീസ് കിട്ടി. വീണ്ടും (ഇവിടുണ്ടായിരുന്ന) സ്പൂൺ വച്ച് നോക്കിയപ്പോൾ അതെ മാതിരി ഒരു കുഞ്ഞി പീസ് കൂടെ. ശുഭം. ”സബാഷ് ഞാൻ പറ്റിക്കപെട്ടു”. പിന്നെ റൈത്ത അത് കുറച്ചേ വച്ചിരുന്നുള്ളു ,അത് കൊണ്ട് ഉള്ളതൊക്കെ കൂട്ടിയൊരു ഓണം എന്ന മട്ടായി. ഇനി അവസാനത്തെ പൊതിയും തുറന്നു. ശേ… സംശയമൊക്കെ ആസ്ഥാനതയി, ഒരു പുഴുങ്ങിയ മുട്ടയുടെ പകുതിയായിരുന്നു അത്.

വിശപ്പ് കലശലായപ്പോൾ കഴിപ്പ് തുടങ്ങി. ആദ്യത്തെ ഉരുള വായിൽ വച്ചപ്പോഴേ എന്റെ എല്ലാ അഹങ്കാരോം അവിടെ തീർന്നു. ഉപ്പു മാങ്ങ, ഉപ്പ് പാത്രം, ഉപ്പിലിട്ടതിനൊക്കെ ശേഷം ഞാൻ കഴിച്ചത് “ഉപ്പ് ബിരിയാണി ആയിരുന്നു”. റൈത്ത കൂട്ടി കഴിച്ചപ്പോഴും, ഇതിനൊപ്പം വെള്ളം നല്ലോണം കുടിച്ചപ്പോഴും നല്ല ആശ്വാസം കിട്ടി. അങ്ങനെയാണ്‌ ആ ബിരിയാണി മൊത്തത്തിൽ ഞാൻ തീർത്തത്. ചിലപ്പോൾ ദൃതി കൊണ്ട് പറ്റിയതാവാം, കാരണം ഇവിടുന്നുതന്നെ ഞാൻ വാങ്ങിയ ഹൈദരാബാദി ബിരിയാണി നല്ലതായിരുന്നു. ഏതായാലും ഇത് വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.

Leave a Reply

%d bloggers like this: