fbpx
Food @ Manipal

ചിക്കൻ പെന്നെ പാസ്ത മണിപ്പാൽ എസ്പ്രെസ്സിൽ നിന്നും സ്വിഗ്ഗി വഴി

ഉഡുപ്പി ഇപ്പൊ ഗ്രീൻ സോണിൽ ആയത് കൊണ്ടും വിശന്ന് കണ്ണ് കാണാൻ വയ്യാത്തത് കൊണ്ടും ഞാൻ എന്തേലും അങ്ങ് ഓർഡർ ചെയ്ത്‌ കഴിക്കാമെന്ന് ചിന്തിച്ചു സ്വിഗ്ഗി ഡൌൺലോഡ് ചെയ്തു. ചൈനീസ് പരീക്ഷിക്കണമെന്നായിരുന്നു പക്ഷെ റൗണ്ടടിച്ചു വന്നത് നല്ല ഒന്നന്തരം പാസ്തയിൽ. “മണിപ്പാൽ എക്സ്പ്രസ്സ്‌” ഇൽ നിന്നും 170 രൂപക്ക് “ചിക്കൻ പെന്നെ പാസ്ത” ഓർഡർ ചെയ്തപ്പോൾ ഡെലിവറി ചാർജ് കൂടെ ചേർത്ത് 190 രൂപ ഫോൺ-പേ ചെയ്തു. സജെഷൻ ആയിട്ട്‌ ക്രോക്കറിയും കെറ്റ്‌ചപ്പും ആവശ്യപ്പെട്ടിരുന്നു. കൃത്യം 25 മിനിറ്റ് ആയപ്പോൾ ഓർഡർ ഡെലിവറി ചെയ്തു. ഭംഗിയായി പാക്ക് ചെയ്തിട്ടുണ്ട്. ആവശ്യപ്പെട്ടത് പോലെ തന്നെ കെറ്റ്‌ചപ്പും അത് പോലെ 3 സ്പൂണും ഉണ്ടായിരുന്നു കൂടെ സാധരണ ആരും വയ്ക്കാത്ത ഒരു സാധനോം “ബില്ല്”.

പാർസൽ തുറന്നപ്പോൾ നല്ല ചൂടുള്ള ചുമന്ന് തുടുത്തു; (ചിലപ്പൊൽ ടൊമാറ്റോ പ്യുരിയുടെയും ഫുഡ് കളറിന്റെയും ഗുണം കൊണ്ടാവാം) എന്നാൽ നടുവിൽ ചെറിയ കട്ടിക്ക് വെള്ള കളറിൽ (കോൺ ഫ്ലോർ ആകാം). മൊത്തത്തിൽ കാണുമ്പോൾ നല്ല കട്ടിയുണ്ട്. പെന്നെ പാസ്ത എന്ന് വച്ചാൽ ട്യൂബ് പോലുള്ള എന്നാൽ അതിന്റെ അറ്റം ചെരിച്ചു കട്ട് ചെയ്തതായ പാസ്ത എന്നാണ്.

ഈ പസ്ത കെറ്റ്‌ചപ്പ് ഇല്ലാതെ കഴിക്കുമ്പോൾ തന്നെ ഒരഗനൊയുടെയും ചില്ലി ഫ്ലെക്സിന്റെയും നല്ല ഫ്ലേവർ കിട്ടുന്നുണ്ട്, കൂടെ പാസ്തയെ അത് നല്ല സ്‌പൈസി ആക്കുന്നുമുണ്ട്‌. ഇനി കേറ്റ്‌ചപ്പിന്റെ കൂടെ കഴിച്ചാലും ഇതേ ഫ്ലേവർ നഷ്ടമാകുന്നുമില്ലെന്ന് മാത്രമല്ല, കെറ്റ്‌ചപ്പിന്റെ ടേസ്റ്റും ആസ്വദിക്കാൻ നല്ലപോലെ പറ്റുന്നുണ്ട്. ഇനി ചിക്കൻറെ കാര്യം പറഞ്ഞാൽ ക്യൂബുകൾ ആയിട്ടാണ് കട്ട് ചെയ്തിട്ടുള്ളത്. ഇവിടെ സാധാരണ ഇറ്റാലിയൻ ഡിഷുകളിൽ ഇത്‌ പതിവായി ചെയ്യുന്നൊരു കാര്യമാണ്. ചിക്കൻ കുഞ്ഞു പീസുകളിൽ ആണെങ്കിലും നല്ലപോലെ വെന്തിട്ടുണ്ട്‌. അത്‌ കൊണ്ട് തന്നെ നമ്മൾ കഴിക്കുമ്പോൾ ടേസ്റ്റ് ഇരട്ടിക്കുന്നുണ്ട്. പാസ്തയെ പറ്റി പറഞ്ഞാൽ കുഴഞ്ഞിട്ടില്ല, ആവശ്യത്തിനുള്ള വേവുണ്ട്.

190 രൂപക്ക് നല്ല രീതിയിൽ വയറു നിറഞ്ഞെന്ന് തന്നെ പറയാം. ആവിശ്യത്തിന് മാത്രം സ്‌പൈസസ്. അമിതമായി ഒന്നും വേവിച്ചിട്ടില്ല. ചുരുക്കം പറഞ്ഞാൽ കഴിക്കുന്ന ആർക്കും ഇഷ്ടപ്പെടുന്ന ഒരു ഡിഷ് ആണ്.

Leave a Reply

%d bloggers like this: