Advertisements
The Imperfect Post

കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയാൻ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇന്നും ഭാഗികം

കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയാൻ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇന്നും ഭാഗികം. പലയിടത്തും ജനങ്ങൾ വാഹനങ്ങളിൽ പുറത്തിറങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിലക്ക് ലംഘിച്ചതിന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അവശ്യ സേവനങ്ങൾക്കല്ലാത്ത കടകൾ അടച്ചിടണമെന്ന സർക്കാർ നിർദേശം സംസ്ഥാനത്ത് ഏതാണ്ട് പൂർണ്ണമായി നടപ്പായിട്ടുണ്ട്. എന്നാൽ യാത്രകൾ ഒഴിവാക്കണമെന്ന ആവശ്യം മിക്കയിടത്തും ലംഘിക്കപ്പെട്ടു. തെക്കൻ കേരളത്തിൽ ഇന്നും ലോക്ക് ഡൗൺ ലംഘിച്ച് നിരവധി പേരാണ് നിരത്തിലിറങ്ങിയത്. വിലക്ക് കൂസാതെ വാഹനങ്ങളിൽ എത്തിയവരോട് പൊലീസും നിലപാട് കടുപ്പിച്ചു.

പത്തനംതിട്ടയിൽ ലോക്ക് ഡൗൺ നടപ്പാക്കാൻ ജില്ല പൊലീസ് മേധാവി തന്നെ നേരിട്ടറിങ്ങി. വിലക്ക് ലംഘിച്ചവർക്കെതിരെ 45 കേസുകൾ രജിസ്റ്റർ ചെയ്തു. രാവിലെ 6 മണി മുതല്‍ തന്നെ മധ്യകേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നിരത്തിലിറങ്ങിവരുടെ എണ്ണത്തില്‍ കുറവുണ്ടായി. മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയവര്‍ക്കെതിരെ എറണാകുളം ജില്ലയില്‍ വിവിധയിടങ്ങളില്‍ പൊലീസ് കേസെടുത്തു.

മലബാറിൽ ഇന്നലത്തേക്കാൾ കൂടുതൽ വാഹനങ്ങൾ രാവിലെ നിരത്തിലിറങ്ങി. കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ വിലക്ക് ലംഘിച്ച 113 വാഹനങ്ങൾ പിടിച്ചെടുത്തു. പാലക്കാട് അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന കടകൾ മാത്രമെ തുറന്ന് പ്രവർത്തിക്കുന്നുള്ളു. മലപ്പുറത്ത് നിരോധനാജ്ഞയും നിയന്ത്രണവും ലംഘിച്ചതിന് ഇന്നും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂരിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് 69 പേരെ അറസ്റ്റ് ചെയ്തു. അനധികൃതമായി ഓടിയ 39 വാഹനങ്ങളും പിടിച്ചെടുത്തു.

Advertisements

Leave a Reply

%d bloggers like this: