Advertisements
The Imperfect Post

COVID-19: കൊല്ലത്തിൽ നിന്നുള്ള വിവരം

മുംബൈയിൽ നിന്ന് കൊല്ലത്തെത്തിയ ഇരുപത് റെയിൽവേ ജീവനക്കാരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. മുംബൈയിൽ കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതിനാലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. ലോക്ക്ഡൗൺ നിർദേശം ലംഘിച്ചതിന് ജില്ലയിൽ ഇതുവരെ 162 കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്ന് പുലർച്ചെയാണ് 20 പേരടങ്ങുന്ന റെയിൽവേ ജീവനക്കാരുടെ സംഘം കൊല്ലത്ത്‌ എത്തിയത്.

കോവിഡ് 19 രോഗബാധിതരുടെ എണ്ണം മുംബൈയിൽ കൂടുതൽ ആയതിനാൽ ഇവരെ നിരീക്ഷണത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ഇരുപതുപേരെയും ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ 28 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കി. ലോക്ക് ഡൗൺ നിർദേശം ലംഘിച്ചതിന് കൊല്ലം ജില്ലയിൽ ഇതുവരെ 162 കേസുകളാണ് രജിസ്റ്റർ ചെയ്തത്. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. അത്യാവശ്യത്തിനല്ലാതെ വാഹനങ്ങളുമായി പുറത്തിറങ്ങിയതിന് സിറ്റിയിൽ 106ഉം റൂറലിൽ 56 കേസുകളുമാണ് എടുത്തത്. അഞ്ചലിൽ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ ആൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പുലർച്ചെ ആറുമണി മുതൽ പൊലീസ് പരിശോധന തുടങ്ങിയിരുന്നു. കർശന പരിശോധന ആരംഭിച്ചതോടെ ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് നിരത്തിൽ വാഹനങ്ങൾ കുറഞ്ഞു.

കുളത്തൂപ്പുഴയിലെ തുറന്ന് പ്രവർത്തിച്ച ആർ.പി.എൽ ഫാക്ടറി പൊലീസ് എത്തി അടപ്പിച്ചു. കൊല്ലത്ത് ആശുപത്രിയിൽ 26 പേരും വീടുകളിൽ 12,135 പേരും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 477 സാമ്പിളുകള്‍ അയച്ചതില്‍ 376 പേരുടെത് നെഗറ്റീവ് ആണ്. ബാക്കിയുള്ള 101 പേരുടെ ഫലം ഇന്നും നാളെയുമായി ലഭിക്കും.

Advertisements

Leave a Reply

%d bloggers like this: